20.7.20
19.7.20
ജൂലൈ 21 ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്രദിനം

11.7.20
ജനസംഖ്യാദിനം
ജൂലൈ 11 ലോകമെങ്ങും ജനസംഖ്യാദിനം ആചരിക്കുകയാണ്
എന്തിനാണ് ജനസംഖ്യക്കൊരു ദിനമെന്ന് ആലോചിച്ചിട്ടുണ്ടോ... ലോക ജനസംഖ്യ 500 കോടിയിലത്തെിയ ദിവസം, അന്നുതൊട്ടാണ് ജനസംഖ്യക്കൊരു ദിനം വേണമെന്ന ആലോചന വന്നത്. 1987 ജൂലൈ 11നായിരുന്നു ഇത്. അതിനുശേഷമാണ് യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമിന്‍െറ (യു.എന്‍.ഡി.പി) ഗവേണിങ് കൗണ്‍സില്‍ ഈ ദിവസം ലോക ജനസംഖ്യാദിനമായി ആചരിക്കാന്‍ തുടങ്ങിയത്.
പി. കേശവദേവ്
ഒരു കാലത്ത് കേരളത്തിലെ സാഹിത്യ,സാംസ്കാരിക മണ്ഡലങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു പി. കേശവദേവ് എന്ന വടക്കൻ പറവൂർകാരൻ കേശവ പിള്ള (ജനനം 1904 - മരണം 1983 ).

ലോക ജന്തുജന്യ രോഗദിനം
ലോക ജന്തുജന്യ രോഗദിനം
ജൂലൈ 6 ആണ് ലോക ജന്തുജന്യ രോഗദിനമായി ലോകമെങ്ങും ആചരിക്കപ്പെടുന്നത്. 1885 ജൂലൈ 6ന് ലൂയി പാസ്ചർപേവിഷത്തിനെതിരായ വാക്സിൻ ജോസഫ് മീസ്റ്റർ എന്ന ചെറുബാലനിൽ കുത്തിവെച്ച് പേവിഷബാധയിൽ നിന്ന് രക്ഷപ്പെടുത്തിയപ്പോൾ അത് വൈദ്യശാസ്ത്രത്തിലെ നാഴികക്കല്ലായ് മാറി. തുടർന്ന് ആ ദിനം ലോകമെങ്ങും ലോക ജന്തുജന്യ രോഗദിനമായ് ആചരിക്കപ്പെടുന്നു.കോഴിപ്പനിയെപ്പറ്റി ഗവേഷണം നടത്തിയ പാസ്ചർ ഒരു സുപ്രധാന കണ്ടുപിടിത്തം നടത്തി. ഗവേഷണത്തിനിടെ കോഴിപ്പനിക്കു കാരണമായ രോഗാണു നശിച്ചുപോയി. നശിച്ചുപോയ ബാക്ടീരിയ കൾച്ചർ കോഴികളിൽ കുത്തിവച്ചപ്പോൾ അവയ്ക്ക് രോഗം വന്നില്ലെന്നു കണ്ടു. പിന്നീട് ജീവനുള്ള ബാക്ടീരിയകളെ ഇതേ കോഴികളുടെ മേൽ കുത്തി വച്ചപ്പോൾ അവ ചെറിയ രോഗലക്ഷണങ്ങൾ കാണിച്ചെങ്കിലും അവയ്ക്ക് അസുഖം ബാധിച്ചില്ല. അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്ന ചാൾസ് ചേംബര്ലാൻഡ് ആയിരുന്നു ഈ കോഴികളെ പരിപാലിക്കേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹം ജോലിയിൽ പിഴവു വരുത്തിയതു മൂലം കോഴികൾക്ക് രോഗം പിടിപെടുകയായിരുന്നു. സാധാരണഗതിയിൽ മരണം സുനിശ്ചിതമായ ഈ രോഗം ബാധിച്ചിട്ടും കോഴികൾ മരണമടയാത്തത് അവയിൽ നശിച്ചുപോയ ബാക്ടീരിയൽ കൾച്ചർ കുത്തിവച്ചതുകൊണ്ടാണെന്ന് അദ്ദേഹം മനസ്സിലാക്കി. മറ്റൊരുവേളയിൽ കന്നുകാലികൾ ആന്ത്രാക്സിൽ നിന്ന് രക്ഷപ്പെട്ടതും ഇതേ കാരണം കൊണ്ടാണെന്ന് അദ്ദേഹം അനുമാനിച്ചു. റാബീസിനെതിരെ ഉള്ള കുത്തിവെപ്പ് ആദ്യമായി പരീക്ഷിച്ചത് പാസ്ചർ ആണ്. പതിനൊന്നു നായ്ക്കളുടെ മേൽ പരീക്ഷിച്ച ശേഷമാണ് ഇതു ആദ്യമായി മനുഷ്യരിൽ പരീക്ഷിച്ചത്. ഒൻപതു വയസ്സുള്ള, നായുടെ കടിയേറ്റ ജോസഫ് മീസ്റ്റർ എന്ന കുട്ടിയിലാണ് പരീക്ഷണം നടത്തിയിരുന്നത്. ഈ ചികിത്സ ഫലപ്രദമായതിനെത്തുടർന്ന് മറ്റ് പല മാരകരോഗങ്ങൾക്കും വാക്സിൻകണ്ടെത്താനുള്ള ശ്രമം ശാസ്ത്രജഞന്മാർ തുടങ്ങിവച്ചു
വൈക്കം മുഹമ്മദ് ബഷീര്‍
വൈക്കം മുഹമ്മദ് ബഷീര്‍
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യ സമരസേനാനിയും ആയിരുന്ന ‘ബേപ്പൂര്‍ സുല്‍ത്താന്‍’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീര്‍ 1908 ജനുവരി 21ന് (തിരുവിതാംകൂറിലെ (ഇപ്പോഴത്തെ) കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ഉള്‍പ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് കായി അബ്ദുറഹ്മാന്, മാതാവ് കുഞ്ഞാത്തുമ്മ. മരണം 1994 ജൂലൈ 5ന് 86-ാം വയസില്‍. ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളായിരുന്നു
1.7.20
പ്രകൃതിയുമായി ബന്ധപ്പെട്ട കവിതാശകലങ്ങൾ
പ്രകൃതിയുമായി ബന്ധപ്പെട്ട കവിതകൾ
സുഗതകുമാരി എഴുതിയ ചില വരികൾ
കവിത- കാളീയമർദ്ദനം
വിരിയുന്നു താമരപ്പൂവുകൾ നറുമണം
ചൊരിയുന്നു ബകമൊന്ന് കാവൽ നിൽപ്പൂ
കവിത
ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചുമക്കൾക്കു വേണ്ടി
ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി
ഇത് പ്രാണവായുവിനായി നടുന്നു
ഇതു മഴയ്ക്കായി തൊഴുതു നടുന്നു
അഴകിനായ് തണലിനായ് തേൻ പഴങ്ങൾക്കായ്
ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു
സുഗതകുമാരി
കവിത- മാതൃവന്ദനം
...........................................................................
വളളത്തോൾ
പച്ചയാം വിരിപ്പിട്ട സഹ്യനിൽ തല വെച്ചും
സ്വച്ഛാബ്ധിമണൽത്തിട്ടാം പാദോപധാനം പൂണ്ടും
പള്ളികൊണ്ടീടുന്ന നിൻ പാർശ്വയുഗ്മത്തെക്കാത്തു-
കൊള്ളുന്നു,കുമാരിയും ഗോകർണ്ണേശനുമമ്മേ
28.6.20
അന്താരാഷ്ട്ര പ്രകാശവർഷം
അന്താരാഷ്ട്ര പ്രകാശവർഷം- 2015
പ്രകാശ ശാസ്ത്രത്തിന്റെയും അതിന്റെ പ്രയോഗങ്ങളുടെയും നേട്ടങ്ങളെക്കറിച്ച് അവബോധം വളര്‍ത്തുക, അത് മാനവരാശിക്ക് നല്‍കിയിട്ടുള്ള സംഭാവനകളെ മാനിക്കുക എന്നീ ഉദ്ദേശത്തോടെ ഐക്യരാഷ്ട്ര സംഘടന 2015 – നെ അന്താരാഷ്ട്ര പ്രകാശ – പ്രകാശാധിഷ്ഠിത സാങ്കേതികവിദ്യാ വര്‍ഷമായി (IYL 2015) പ്രഖ്യാപിച്ചു. ജനുവരി മാസത്തില്‍ പാരീസില്‍ നടന്ന ഇതിന്റെ ഔപചാരിക ഉത്ഘാടനത്തെ തുടര്‍ന്ന് ലോകമെമ്പാടും പ്രകാശവര്‍ഷാചരണങ്ങള്‍ നടന്നു.
24.6.20
ഉള്ളൂർ കവിതാശകലങ്ങൾ
ശ്രദ്ധേയമായ ചില വരികള്‍
‘കാക്കേ, കാക്കേ, കൂടെവിടെ? കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ? കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാല് കുഞ്ഞു കിടന്നു കരഞ്ഞീടും’ ‘കുഞ്ഞേ, കുഞ്ഞേ, നീതരുമോ നിന്നുടെകയ്യിലെ നെയ്യപ്പം?’ ‘ഇല്ല, തരില്ലീ നെയ്യപ്പം… അയ്യോ! കാക്കേ, പറ്റിച്ചോ!’ ......................................................................................... നമിക്കിലുയരാം നടുകില്‍ത്തിന്നാം നല്കുകില് നേടീടാം നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ അടുത്തു നില്പ്പോരനുജനെ നോക്കാനക്ഷികളശില്ലാത്തോ- ര്‍ക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം (പ്രേമസംഗീതം)... ................................................................................................................................................. ഭാരതാക്ഷമേ നിന്റെ പെണ്മക്കളടുക്കള- ക്കാരികള്‍ വീടാം കൂട്ടില്‍ കുടുങ്ങും തത്തമ്മകള്‍ (ചിത്രശാല). .........................................................................................
അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാ- മടിമുതല്‍ മുടിയോളം നിന്നിലാകട്ടെ തായേ.. (ഉമാകേരളം) ................................................................................................ ഒരൊറ്റമതമുണ്ടുലകിന്നുയിരാം പ്രേമ,മതൊന്നല്ലോ പരക്കെ നമ്മെ പാലമൃതൂട്ടും പാർവണശശിബിംബം. ഭക്ത്യനുരാഗദയാദിവപുസ്സപ്പരാത്മചൈതന്യം പലമട്ടേന്തിപ്പാരിതിനെങ്ങും പ്രകാശമരുളുന്നു അതിന്നൊരരിയാം നാസ്തിക്യംതാൻ ദ്വേഷം;ലോകത്തി- ന്നഹോ! തമസ്സാമതിലടിപെട്ടാലകാലമൃത്യു ഫലം മാരണദേവതയാമതു മാറ്റും മണവറ പട്ടടയായ് മടുമലർവാടിക മരുപ്പറമ്പായ്, വാനം നാരകമായ് .................................................................................................. ഇറുപ്പവനും മലർ ഗന്ധമേകും വെട്ടുന്നവനും തരു ചൂടകറ്റും ഹനിപ്പവനും കിളി പാട്ടുപാടും പരോപകാര പ്രവണം പ്രപഞ്ചം തരംഗിണി ..................................................................................................... വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപ്തമയം വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം ............................................................................................... പൂമകനായാലും പുല്പുഴുവായാലും ചാവിന്നോ നാളയോ മറ്റന്നാളോ ..................................................................................................................................

വള്ളത്തോൾ കവിതാശകലങ്ങൾ
വളളത്തോൾ കവിതകൾ
...........................................................................
മലയാളത്തിന്റെ ദേശീയകവിയായും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ചാലകശക്തിയായും അറിയപ്പെടുന്ന കവിയാണ് വള്ളത്തോള്‍ .
മാതൃവന്ദനം
................................
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ
വന്ദിപ്പിൻ വരേണ്യയെ, വന്ദിപ്പിൻ വരദയെ
എത്രയും തപശ്ശക്തി പൂണ്ട ജാമദഗ്ന്യന്നു
സത്രാജിത്തിനു പണ്ടു സഹസ്രകരൻ പോലെ
എന്റെ ഗുരുനാഥൻ=================== ലോകമേ തറവാട്, തനിക്കി ചെടികളും
പുല്‍കളും പുഴുക്കളും കൂടിതന്‍ കുടുംബക്കാര്
ത്യഗമെന്നതേ നേട്ടം,താഴ്മതാൻ അഭ്യുന്നതി,
യോഗവിത്തെവം ജയിക്കുന്നിതെൻ ഗുരുനാഥൻ ക്രിസ്തുദേവൻറെ പരിത്യാഗ ശീലവും,സാക്ഷാൽ
കൃഷ്ണനാം ഭഗവാന്റെ ധർമ്മരക്ഷോപായവും,
ബുദ്ധന്റെയഹിംസയും,ശങ്കരാചര്യരുടെ
ബുദ്ധിശക്തിയും,രന്തിദേവന്റെ ദയാവായ്പും
ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിന്
സ്ഥൈര്യവു,മൊരാളില്ച്ചേര്ന്നൊത്തുകാണണമെങ്കില്
ചെല്ലുവിന്‍ ഭവാന്മാരെന് ഗുരുവിന് നികടത്തില്‍
അല്ലായ്കിലവിടുത്തെ ചരിത്രം വായിക്കുവിന്‍ എന്റെ ഭാഷ =================== സന്നികൃഷ്ടാബ്ദിതന്‍ ഗംഭീരശൈലിയും
സഹ്യഗിരിതന്‍ അടിയുറപ്പും
ഗോകര്‍ണ്ണ ക്ഷേത്രത്തിന് നിര്‍വൃതികൃത്വവും
ശ്രീകന്യമാലിന്‍ പ്രസന്നതയും
ഗംഗപോലുള്ള പേരാറ്റിന് വിശുദ്ധിയും
തെങ്ങിളം കായ്നീരിന്‍ മാധുര്യവും
ചന്ദനൈലാലവങ്കാദിവസ്തുക്കള്‍ തന്
നന്ദിത പ്രാണമാം തൂമണവും
സംസ്കൃത ഭാഷതന്‍ സ്വാഭാവികൌജസ്സും
സാക്ഷാല്‍ തമിഴിന്റെ സൌന്ദര്യവും
ഒത്തുചേര്‍ന്നുള്ളൊരു ഭാഷയാണെന് ഭാഷ
മത്താടി കൊള്‍കയാണഭിമാനമേ നീ
മിണ്ടി തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം
ചുണ്ടിന്മേല് അമ്മിഞ്ഞാ പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചിടുന്നതൊന്നാമതായ്
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യനു പെറ്റമ്മ തന് ഭാഷതാന്‍
മാതാവിന് വാത്സല്ല്യ ദുഗ്ദം പകര്‍ന്നാലെ
പൈതങ്ങള് പൂര്‍ണ്ണ വളര്‍ച്ച നേടൂ
അമ്മതാന്‍ തന്നെ പകര്‍ന്നു തരുമ്പോഴെ
നമ്മള്‍ക്കമൃതുമമൃതായ് തോന്നൂ.. .................................................................................

എത്തേണ്ടാതിടമെത്തിയാലും ശരി
മധ്യേ മരണം വിഴുങ്ങിയാലും ശരി
മുന്നേട്ട് നടക്കും വഴിയിലെ മുള്ളുകളൊക്കെ
ചവിട്ടിമെതിച്ചു ഞാന്‍......
............................................................................................................
പോരാ, പോരാ നാളില്‍ നാളില്‍ ദൂരദൂരമുയരട്ടെ ഭാരതക്ഷ്മാദേവിയുടെ തൃപ്പതാകകള്‍ ആകാശപ്പൊയ്കയില്‍പ്പുതുതാകുമലയിളകട്ടെ ലോകബന്ധുഗതിക്കുറ്റമാര്‍ഗ്ഗം കാട്ടട്ടെ.....
ആകാശപ്പൊയ്കയില്‍പ്പുതുതാകുമലയിളകട്ടെ ലോകബന്ധുഗതിക്കുറ്റമാര്‍ഗ്ഗം കാട്ടട്ടെ.. ..................................................................................................................................................................

ഭാരതമെന്ന പേര് കേട്ടാലഭിമാന
പൂരിതമാകണമന്തരംഗം
കേരളമെന്ന് കേട്ടാലോ തിളയ്ക്കണം
ചോര നമുക്ക് ഞരമ്പുകളില്‍.......
............................................................................................................................................................
മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നിതൊന്നാമതായ്. (എന്റെ ഭാഷ)
............................................................................................................................................................
ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരില്‍. ......
............................................................................................................................................................
കുമാരനാശാന്റെ കവിതാശകലങ്ങൾ
ആശാന്റെ കവിതകളിലെ ഏതാനും വരികൾ
വീണപൂവ്
ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ- യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍? ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍, പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ; ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ- ട്ടാലാപമാര്‍ന്നു മലരേ, ദളമര്മ്മരങ്ങള്ചങ്ങമ്പുഴ കൃഷ്ണ പിള്ള
ചങ്ങമ്പുഴ കൃഷ്ണപ്പിള്ള
പ്രധാന കൃതികൾ
21.6.20
ജൂൺ 21 ലോക അന്താരാഷ്ട്ര യോഗാദിനം
വളരെ ചെറുപ്പത്തില്‍ തന്നെ യോഗ അഭ്യസിച്ചു പോരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി, സെപ്റ്റംബര്‍ 14–ന് യു.എന്‍ സമ്മേളന വേദിയില്‍വച്ച് ഈ അന്താരാഷ്ട്ര യോഗാദിനം എന്ന ആശയം അവതരിപ്പിച്ചു. 2014 ഡിസംബര്‍ 14–ന് അംഗീകരിയ്ക്കപ്പെടുകയുണ്ടായി. ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമാണ് ജൂൺ 21. ഈ ദിനമാണ് യോഗ ദിനമായി തെരഞ്ഞെടുത്തത്.
പുരാതന ഭാരത്തിന്റെ വിലമതിക്കാനാകാത്ത ഉപഹാരമാണ് യോഗ. മനസിന്റേയും ശരീരത്തിന്റേയും ചിന്തയുടേയും പ്രവര്‍ത്തിയുടേയും നിയന്ത്രണത്തിനും സഹായിക്കുന്ന ഒരു കായിക പ്രവർത്തനം കൂടിയാണ് യോഗ.
എന്താണ് യോഗ?
പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി നിത്യപരിശീലനത്തിലൂടെ മനുഷ്യ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകള്‍ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമ മുറയാണ് യോഗ. 5000ത്തോളം വര്‍ഷം പഴക്കമുള്ള യോഗാഭ്യാസം ഒരു വ്യായാമമുറയ്ക്ക് അപ്പുറം ഒരു ജീവിത ചര്യയാണ്.
യോഗ എന്ന സംസ്കൃത വാക്കിനര്‍ത്ഥം കൂടിച്ചേരല്‍ എന്നാണ് അതായത്. ശരീരത്തിന്റേയും മനസിന്റേയും ശ്വാസത്തിന്റേയും കൂടിച്ചേരല്‍ ആണ് യോഗ.യോഗ വെറും ശാരീരിക വ്യായാമങ്ങളോ ആസനങ്ങളോ മാത്രമല്ല. അതു ശരീരം, മനസ്സ്, ആത്മാവ്, പ്രപഞ്ചം എന്നിവയെ സംയോജിപ്പിക്കുകയാണു ചെയ്യുന്നത്. അത് ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താരീതിയിലും നിലപാടിലും വലിയ വ്യത്യാസമുണ്ടാക്കുന്നു.
യോഗയുടെ ഗുണങ്ങൾ
1. മനസ്സിനെ പൂര്‍ണമായും ശാന്തമാക്കി ശക്തി നല്കുന്നു.
2. ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു രക്തചംക്രമണം സാധാരണ ഗതിയിലാക്കുന്നു
3. മനഃസംഘര്‍ഷം അകറ്റുന്നു, തലച്ചോറിലേക്കുള്ള ഞരമ്പുകളെ ഉത്തേജിപ്പിച്ച്
രക്തയോട്ടം കൂട്ടുക വഴി ക്ഷീണം കുറയുന്നു,
4. അനാവശ്യ ചിന്തകളെയും വികാരങ്ങളെയും
അകറ്റുന്നു
5. രക്തസമ്മര്‍ദം കുറയ്ക്കുന്നു ശരീരത്തിലെ നാഡികളെയെല്ലാം ശുദ്ധീകരിക്കുന്നു
6. ശ്വാസകോശങ്ങള്‍ക്ക് കരുത്ത് നല്കുന്നു ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.
യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- വളരെ അയഞ്ഞ വസ്ത്രങ്ങളും ഇറുകിയ വസ്ത്രങ്ങളും ധരിക്കാതെ നിങ്ങൾക്ക് പാകമായ വസ്ത്രങ്ങൾ ധരിക്കുക.
- യോഗയുടെ വിവിധ ഘട്ടങ്ങളും ആസനങ്ങളും കടക്കുമ്പോൾ നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.
- ഭക്ഷണം കഴിച്ച് 1,2 മണിക്കൂര്‍ കഴിഞ്ഞ് യോഗ ചെയ്യാം.
- വയര്‍ നിറഞ്ഞിരിയ്ക്കുമ്പോള്‍ ശരീരത്തില്‍ രക്തചംക്രമണമെല്ലാം ഭക്ഷണം ദഹിപ്പിക്കാന്‍ വേണ്ടി വയറിലേക്കാണ് കൂടുതലായി ഒഴുകുക.
- അതുകൊണ്ട് ഭക്ഷണശേഷം പരമാവധി യോഗ ഒഴിവാക്കുക
- പലരും പുതിയ ആസനങ്ങള്‍ പരീക്ഷിക്കാന്‍ വേണ്ടി ശ്രമിക്കാറുണ്ട്.
- എന്നാല്‍ ഇത് പലപ്പോഴും ആരോഗ്യത്തിനും നമ്മുടെ ശരീരത്തിനും പറ്റിയതാണോ എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
- തുടക്കക്കാരാണെങ്കിലും പലപ്പോഴും ബുദ്ധിമുട്ടുള്ള ആസനങ്ങള്‍ ചെയ്യുന്നത് ശ്രദ്ധിക്കണം.
കുട്ടികൾക്കുളള യോഗ പരിശീലനത്തിനായി താഴെ നൽകിയ വീഡിയോ play button ലൂടെ പ്രവേശിച്ച് വീഡിയോ കണ്ട് മുതിർന്നവരുടെ മേൽനോട്ടത്തിൽ ചെയ്യാൻ കഴിയുന്നവ മാത്രം ചെയ്തു നോക്കുക.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)