24.6.20

കുമാരനാശാന്റെ കവിതാശകലങ്ങൾ

ആശാന്റെ കവിതകളിലെ ഏതാന‍ും വരികൾ

വീണപൂവ്‌ 

ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര

ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ- യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍? ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍, പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ; ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ- ട്ടാലാപമാര്‍ന്നു മലരേ, ദളമര്‍മ്മരങ്ങള്‍

നളിനി
“തന്നതില്ല പരനുള്ളുകാട്ടുവാ- നൊന്നുമേ നരനുപായമീശ്വരൻ ഇന്നു ഭാഷയിതപൂർണമിങ്ങഹോ വന്നുപോം പിഴയുമർത്ഥശ്ശങ്കയാൽ” ആശാന്റെ മറ്റുകൃതികളിലെന്നപോലെ "ലീല'യിലെയും പ്രമേയം സ്നേഹമാണ്. ലീലയുടെയും മദനന്റെയും വിശുദ്ധ പ്രണയത്തെക്കുറിച്ചാണ് കാവ്യത്തില്‍ പ്രതിപാദിക്കുന്നത്. 
ലീല
"പഴകിയ തരുവല്ലി മാറ്റിടാംപുഴയൊഴുകും വഴി വേറെയാക്കിടാംകഴിയുമവ- 

മനസ്വിമാര്‍ മന-സ്സൊഴിവതശക്യമൊരാളിലൂന്നിയാല്‍'.


"യുവജനഹൃദയം സ്വതന്ത്രമാണവരുടെ കാമ്യ പരിഗ്രഹേച്ഛയില്‍'.

"പരിണാമി മനുഷ്യജീവിതംസ്ഥിരമാം സ്നേഹമനാഥമൂഴിയില്‍'."ക്ഷിതിയിലഹഹ!
മര്‍ത്ത്യജീവിതംപ്രതിജനഭിന്നവിചിത്രമാര്‍ഗമാംപ്രതിനവരസമാമോര്‍ക്കുകില്‍കൃതികള്‍ മനുഷ്യകഥാനുഗായികള്‍'.
ചണ്ഡാലഭിക്ഷുകി
അന്തമില്ലാത്തൊരാഴത്തിലേക്കിതാ, ഹന്ത താഴുന്നു, താഴുന്നു ഞാനഹോ.
പൂക്കാലം

..................................
പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവു, പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍, പൂവാല്‍
ചോക്കുന്നു കാടന്തിമേഘങ്ങള്‍പോലെ.
എല്ലാടവും പുഷ്പഗന്ധം പരത്തി
മെല്ലെന്നു തെക്കുന്നു വീശുന്നു വായു,
ഉല്ലാസമീ നീണ്ട കൂകൂരവത്താ-
ലെല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍.
സങ്കീര്‍ത്തനം

................................
ചന്തമേറിയ പൂവിലും ശബളാഭമാം
    ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്ര-
    ചാതുരി കാട്ടിയും
ഹന്ത! ചാരുകടാക്ഷമാലകളര്‍ക്ക-
    രശ്മിയില്‍ നീട്ടിയും
ചിന്തയാം മണിമന്തിരത്തില്‍ വിളങ്ങു-
    മീശനെ വാഴ്ത്തുവിന്‍!
കരുണ .
അനുപമ കൃപാനിധി,യഖില ബാന്ധവൻ ശാക്യ-
ജിനദേവൻ, ധർമ്മ രശ്മി ചൊരിയും നാളിൽ,
ഉത്തര മഥുരാപുരിക്കുത്തരോപാന്തത്തിലുള്ള
വിസ്തൃത രാജവീഥി തൻ കിഴക്കരികിൽ,

കാളിമ കാളും നഭസ്സെയുമ്മ വയ്ക്കും വെൺ മനോജ്ഞ-
മാളികയൊന്നിന്റെ തെക്കേ മലർ മുറ്റത്തിൽ,
വ്യാളീ മുഖം വച്ചു തീർത്ത വളഞ്ഞ വാതിലാർന്നക-
ത്താളിരുന്നാൽ കാണും ചെറു മതിലിനുള്ളിൽ,

ചിന്നിയ പൂങ്കുലകളാം പട്ടു തൊങ്ങൽ ചൂഴുമൊരു
പൊന്നശോകം വിടർത്തിയ കുട തൻ കീഴിൽ,
മസൃണ ശിലാസനത്തിൻ ചരിഞ്ഞ പാർശ്വത്തിൽ പുഷ്പ-
വിസൃമര സുരഭിയാമുപധാനത്തിൽ,

മെല്ലെയൊട്ടു ചാഞ്ഞും വക്കിൽ കസവു മിന്നും പൂവാട
തെല്ലളകോപരിയൊരു വശത്താ‍ക്കിയും,
കല്ലൊളി വീശുന്ന കർണ്ണ പൂരമാർന്നും, വിടരാത്ത
മുല്ലമാല ചിന്നും കൂന്തൽക്കരി വാർമുകിൽ
ചണ്ഡാലഭിക്ഷുകി
................................

ഭാഗം ഒന്ന്
പണ്ടുത്തര ഹിന്ദുസ്ഥാനത്തിൽ വൻ‌ പുകഴ്-
കൊണ്ട ശ്രാവസ്തിക്കടുത്തോരൂരിൽ,
രണ്ടായിരത്തഞ്ഞൂറാണ്ടോളമായ് വെയിൽ
കൊണ്ടെങ്ങും വാകകൾ പൂക്കുന്നാളിൽ

ഉച്ചയ്ക്കൊരുദിനം വന്മരുവൊത്തൊരു
വിച്ഛായമായ വെളിസ്ഥലത്തിൽ
കത്തുന്നൊരാതപജ്വാലയാലർക്കനെ
സ്പർദ്ധിക്കും മട്ടിൽ ജ്വലിച്ചു ഭൂമി

അദ്ദിക്കിലൂടെ കിഴക്കു നിന്നേറെ നീ-
ണ്ടെത്തുമൊരു വഴി ശൂന്യമായി
സ്വച്ഛതരമായ കാനൽ‌ പ്രവാഹത്തിൻ
നീർച്ചാലു പോലെ തെളിഞ്ഞു മിന്നി

ദൂരെപ്പടിഞ്ഞാറു ചാഞ്ഞ വിൺ‌ഭിത്തിയിൽ
നേരെയതു ചെന്നു മുട്ടും ദിക്കിൽ
ഉച്ചമായങ്ങൊരു വന്മരം കാണുന്നു
നിശ്ചലമായ കാർകൊണ്ടല്‍ പോലെ

ചിന്താവിഷ്ടയായ സീത

-1-
സുതർ മാമുനിയോടയോദ്ധ്യയിൽ

ഗതരായോരളവന്നൊരന്തിയിൽ

അതിചിന്ത വഹിച്ചു സീത പോയ്

സ്ഥിതി ചെയ്താളുടജാന്തവാടിയിൽ.

-2-
അരിയോരണിപന്തലായ് സതി- 
ക്കൊരു പൂവാ‍ക വിതിർത്ത ശാഖകൾ; 
ഹരിനീലതൃണങ്ങൾ കീഴിരു- 
ന്നരുളും പട്ടു വിരിപ്പുമായിതു. 
-3-
രവി പോയി മറഞ്ഞതും സ്വയം 
ഭുവനം ചന്ദ്രികയാൽ നിറഞ്ഞതും 
അവനീശ്വരിയോർത്തതില്ല, പോ-
ന്നവിടെത്താൻ തനിയേയിരിപ്പതും

പുഷ്പവാടി/കുട്ടിയും തള്ളയും

ഈ വല്ലിയിൽ നിന്നു ചെമ്മേ—പൂക്കൾ
പോവുന്നിതാ പറന്നമ്മേ!
തെറ്റീ! നിനക്കുണ്ണി ചൊല്ലാം—നൽപ്പൂ-
മ്പാറ്റകളല്ലേയിതെല്ലാം.
മേൽക്കുമേലിങ്ങിവ പൊങ്ങീ—വിണ്ണിൽ
നോക്കമ്മേ,യെന്തൊരു ഭംഗി!
അയ്യോ! പോയ്ക്കൂടിക്കളിപ്പാൻ—അമ്മേ!
വയ്യേയെനിക്കു പറപ്പാൻ!
ആകാത്തതിങ്ങനെ എണ്ണീ—ചുമ്മാ
മാഴ്കൊല്ലായെന്നോമലുണ്ണീ!
പിച്ചനടന്നു കളിപ്പൂ—നീയി-
പ്പിച്ചകമുണ്ടോ നടപ്പൂ?
അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ-
രുമ്മതരാമമ്മ ചൊന്നാൽ.
നാമിങ്ങറിയുവതല്പം—എല്ലാ-
മോമനേ, ദേവസങ്കല്പം.

പുഷ്പവാടി/പ്രഭാതപ്രാർത്ഥന

കലാശ്രയമായി രാത്രിയും
പകലും നിന്നെരിയും പ്രദീപമേ,
ജഗദീശ, ജയിക്ക! ശാശ്വതം
നിഗമം തേടിന നിൻപദാംബുജം.

അരുണോദയമായി, പൂക്കൾപോൽ
വിരിയുന്നൂ കരണോൽക്കരം വിഭോ.
തിരിയെത്തെളിയുന്നു ഹന്ത! നീ
തിരനീക്കുന്നൊരു ലോകരംഗവും.

ഒരു ഭീതിയെഴാതെ കാത്തു, ദു-
ഷ്കരസാംസാരികപോതയാത്രയിൽ
കര കാട്ടുക നിന്നു നീ കൃപാ-
കര, ഞാൻ ദിക്കറിയാത്ത നാവികൻ.

ഗുണമെന്നിയൊരാൾക്കുമെന്നിൽനി-
ന്നണയായ്‌വാൻ തരമാകണം വിഭോ,
അണുജീവിയിലും സഹോദര-
പ്രണയം ത്വൽ കൃപയാലെ തോന്നണം.

ഉളവാകണമാത്മതുഷ്ടിയീ-
യെളിയോനിങ്ങനെ പോകണം ദിനം,
ഇളകാതെയുമിന്ദ്രിയാർത്തിയാൽ
കളിയായും കളവോതിടാതെയും.

അഖിലോപരിയെന്റെ ബുദ്ധിയിൽ
സുഖദുഃഖങ്ങളിൽ മാറ്റമെന്നിയേ
ജഗദീശ, തെളിഞ്ഞു നിൽക്കണം
നിഗമം തേടിന നിൻ പദാംബുജം.

കൊച്ചുകിളി

ചൊല്ലുകെന്തു ചെറുപക്ഷി നീ കളി-
ച്ചുല്ലസിപ്പതിതുപോലെയെപ്പൊഴും
അല്ലൽ നീയറികയില്ലയോ? നിന-
ക്കില്ലയോ പറകെഴുത്തുപള്ളിയും?

കൊച്ചുശാഖകളിലാഞ്ഞിരിപ്പതും
പിച്ചിയന്നപടി പാടിടുന്നതും
ഇച്ഛപോലുയരെ നീ പറപ്പതും
മെച്ചമിന്നിവയെനിക്കു കൂടുമോ?

കാലുയർത്തിയയി, കാറ്റിലാടുമൂ-
ഞ്ഞാലിൽ മേവി രസമേലുമെത്ര ഞാൻ!
നീലവിൺ‌വഴി പറന്നെഴും സുഖം
ലോലമെയ്യിതിൽ നിനക്കൊതുങ്ങുമോ?

ചിത്രമിങ്ങു, പുഴ കുന്നിവറ്റ തെ-
ല്ലത്തലെന്നി കിളി, നീ കടപ്പതും
എത്തി വന്മുതലമേലുമാനതൻ-
മസ്തകത്തിലുമിരുന്നിടുന്നതും!

ചേണിയന്ന ചിറകാർന്നൊരോമന-
പ്രാണി, നിൻതടവകന്ന ലീലകൾ
കാണുകിൽക്കൊതിവരും—പഠിക്കുവാൻ
പോണു—കൊച്ചുകിളിയായതില്ല ഞാൻ !

അമ്പിളി

തുമ്പപ്പൂവിലും തൂമയെഴും നിലാ-
വൻപിൽത്തൂവിക്കൊണ്ടാകാശവീഥിയിൽ
അമ്പിളി പൊങ്ങി നിൽക്കുന്നിതാ മര-
ക്കൊമ്പിന്മേൽ നിന്നു കോലോളം ദൂരത്തിൽ.

വെള്ളമേഘശകലങ്ങളാം നുര-
തള്ളിച്ചുകൊണ്ടു ദേവകൾ വിണ്ണാകും
വെള്ളത്തിൽ വിളയാടിത്തുഴഞ്ഞുപോം
വെള്ളിയോടമിതെന്നു തോന്നീടുന്നു!

വിണ്മേൽനിന്നു മന്ദസ്മിതം തൂവുമെൻ
വെണ്മതിക്കൂമ്പേ, നിന്നെയീയന്തിയിൽ
അമ്മതന്നങ്കമേറിയെൻ സോദര-
‘നമ്മാവാ’യെന്നലിഞ്ഞു വിളിക്കുന്നു!

ദേഹശോഭപോലുള്ളത്തിൽക്കൂറുമീ-
മോഹനാകൃതിക്കു,ണ്ടിതെൻ പിന്നാലേ
സ്നേഹമോടും വിളിക്കുംവഴി പോരു-
ന്നാഹാ കൊച്ചുവെള്ളാട്ടിൻ കിടാവുപോൽ.

വട്ടം നന്നല്ലിതീവണ്ണമോടിയാൽ
മുട്ടുമേ ചെന്നക്കുന്നിന്മുകളിൽ നീ;
ഒട്ടു നിൽക്കങ്ങു, വന്നൊന്നു നിന്മേനി
തൊട്ടിടാനും കൊതിയെനിക്കോമനേ.

എന്നു കൈപൊക്കിയോടിനാനുന്മുഖൻ
കുന്നേറാനൊരു സാഹസി ബാലകൻ,
ചെന്നു പിന്നിൽ ഗൃഹപാഠകാലമാ-
യെന്നു ജ്യേഷ്ഠൻ തടഞ്ഞു ഞെട്ടുംവരെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

gupschumathra1@gmail.com