28.6.20

അന്താരാഷ്ട്ര പ്രകാശവർഷം


അന്താരാഷ്ട്ര പ്രകാശവർഷം- 2015
പ്രകാശ ശാസ്ത്രത്തിന്റെയും അതിന്റെ പ്രയോഗങ്ങളുടെയും നേട്ടങ്ങളെക്കറിച്ച് അവബോധം വളര്‍ത്തുക, അത് മാനവരാശിക്ക് നല്‍കിയിട്ടുള്ള സംഭാവനകളെ മാനിക്കുക എന്നീ ഉദ്ദേശത്തോടെ ഐക്യരാഷ്ട്ര സംഘടന 2015 – നെ അന്താരാഷ്ട്ര പ്രകാശ – പ്രകാശാധിഷ്ഠിത സാങ്കേതികവിദ്യാ വര്‍‍ഷമായി (IYL 2015) പ്രഖ്യാപിച്ച. ജനുവരി മാസത്തില്‍ പാരീസില്‍ നടന്ന ഇതിന്റെ ഔപചാരിക ഉത്ഘാടനത്തെ തുടര്‍ന്ന് ലോകമെമ്പാടും പ്രകാശവര്‍ഷാചരണങ്ങള്‍ നടന്നു.

24.6.20

ഉള്ളൂർ കവിതാശകലങ്ങൾ

ശ്രദ്ധേയമായ ചില വരികള്‍ 


  ‘കാക്കേ, കാക്കേ, കൂടെവിടെ?  കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?  കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാല്‍ കുഞ്ഞു കിടന്നു കരഞ്ഞീടും’  ‘കുഞ്ഞേ, കുഞ്ഞേ, നീതരുമോ നിന്നുടെകയ്യിലെ നെയ്യപ്പം?’  ‘ഇല്ല, തരില്ലീ നെയ്യപ്പം… അയ്യോ! കാക്കേ, പറ്റിച്ചോ!’ ......................................................................................... നമിക്കിലുയരാം നടുകില്‍ത്തിന്നാം നല്‍കുകില്‍ നേടീടാം നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ അടുത്തു നില്‍പ്പോരനുജനെ നോക്കാനക്ഷികളശില്ലാത്തോ- ര്‍ക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം  (പ്രേമസംഗീതം)... ................................................................................................................................................. ഭാരതാക്ഷമേ നിന്റെ പെണ്‍മക്കളടുക്കള-  ക്കാരികള്‍ വീടാം കൂട്ടില്‍ കുടുങ്ങും തത്തമ്മകള്‍ (ചിത്രശാല). .........................................................................................
അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാ-  മടിമുതല്‍ മുടിയോളം നിന്നിലാകട്ടെ തായേ..  (ഉമാകേരളം) ................................................................................................ ഒരൊറ്റമതമുണ്ടുലകിന്നുയിരാം പ്രേമ,മതൊന്നല്ലോ പരക്കെ നമ്മെ പാലമൃതൂട്ടും പാർവണശശിബിംബം. ഭക്ത്യനുരാഗദയാദിവപുസ്സപ്പരാത്മചൈതന്യം പലമട്ടേന്തിപ്പാരിതിനെങ്ങും പ്രകാശമരുളുന്നു അതിന്നൊരരിയാം നാസ്തിക്യംതാൻ ദ്വേഷം;ലോകത്തി- ന്നഹോ! തമസ്സാമതിലടിപെട്ടാലകാലമൃത്യു ഫലം മാരണദേവതയാമതു മാറ്റും മണവറ പട്ടടയായ് മടുമലർവാടിക മരുപ്പറമ്പായ്, വാനം നാരകമായ് .................................................................................................. ഇറുപ്പവനും മലർ ഗന്ധമേകും വെട്ടുന്നവനും തരു ചൂടകറ്റും ഹനിപ്പവനും കിളി പാട്ടുപാടും പരോപകാര പ്രവണം പ്രപഞ്ചം തരംഗിണി ..................................................................................................... വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപ്തമയം വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം ............................................................................................... പൂമകനായാലും പുല്പുഴുവായാലും ചാവിന്നോ നാളയോ മറ്റന്നാളോ  ..................................................................................................................................

വള്ളത്തോൾ കവിതാശകലങ്ങൾ

വളളത്തോൾ കവിതകൾ  ...........................................................................      മലയാളത്തിന്റെ ദേശീയകവിയായും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ചാലകശക്തിയായും അറിയപ്പെടുന്ന കവിയാണ് വള്ളത്തോള്‍ .                    മാതൃവന്ദനം       ................................ വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ  വന്ദിപ്പിൻ വരേണ്യയെ, വന്ദിപ്പിൻ വരദയെ  എത്രയും തപശ്ശക്തി പൂണ്ട ജാമദഗ്ന്യന്നു  സത്രാജിത്തിനു പണ്ടു സഹസ്രകരൻ പോലെ

എന്റെ ഗുരുനാഥൻ=================== ലോകമേ തറവാട്, തനിക്കി ചെടികളും
പുല്‍കളും പുഴുക്കളും കൂടിതന്‍ കുടുംബക്കാര്‍
ത്യഗമെന്നതേ നേട്ടം,താഴ്മതാൻ അഭ്യുന്നതി,
യോഗവിത്തെവം ജയിക്കുന്നിതെൻ ഗുരുനാഥൻ
ക്രിസ്തുദേവൻറെ പരിത്യാഗ ശീലവും,സാക്ഷാൽ
കൃഷ്ണനാം ഭഗവാന്റെ ധർമ്മരക്ഷോപായവും,
ബുദ്ധന്റെയഹിംസയും,ശങ്കരാചര്യരുടെ
ബുദ്ധിശക്തിയും,രന്തിദേവന്റെ ദയാവായ്പും
ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിന്‍
സ്ഥൈര്യവു,മൊരാളില്‍‍ച്ചേര്‍‍ന്നൊത്തുകാണണമെങ്കില്‍
ചെല്ലുവിന്‍‍ ഭവാന്‍മാരെന്‍ ഗുരുവിന്‍‍ നികടത്തില്‍‍
അല്ലായ്കിലവിടുത്തെ ചരിത്രം വായിക്കുവിന്‍
എന്റെ ഭാഷ =================== സന്നികൃഷ്ടാബ്ദിതന്‍ ഗംഭീരശൈലിയും

സഹ്യഗിരിതന്‍ അടിയുറപ്പും

ഗോകര്‍ണ്ണ ക്ഷേത്രത്തിന്‍ നിര്‍വൃതികൃത്വവും

ശ്രീകന്യമാലിന്‍ പ്രസന്നതയും

ഗംഗപോലുള്ള പേരാറ്റിന്‍ വിശുദ്ധിയും

തെങ്ങിളം കായ്നീരിന്‍ മാധുര്യവും

ചന്ദനൈലാലവങ്കാദിവസ്തുക്കള്‍ തന്‍

നന്ദിത പ്രാണമാം തൂമണവും

സംസ്കൃത ഭാഷതന്‍ സ്വാഭാവികൌജസ്സും

സാക്ഷാല്‍ തമിഴിന്റെ സൌന്ദര്യവും

ഒത്തുചേര്‍ന്നുള്ളൊരു ഭാഷയാണെന്‍ ഭാഷ

മത്താടി കൊള്‍കയാണഭിമാനമേ നീ

മിണ്ടി തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം

ചുണ്ടിന്മേല്‍ അമ്മിഞ്ഞാ പാലോടൊപ്പം

അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ

സമ്മേളിച്ചിടുന്നതൊന്നാമതായ്

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍

മര്‍ത്യനു പെറ്റമ്മ തന്‍ ഭാഷതാന്‍

മാതാവിന്‍ വാത്സല്ല്യ ദുഗ്ദം പകര്‍ന്നാലെ

പൈതങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച നേടൂ

അമ്മതാന്‍ തന്നെ പകര്‍ന്നു തരുമ്പോഴെ

നമ്മള്‍ക്കമൃതുമമൃതായ് തോന്നൂ..
.................................................................................

എത്തേണ്ടാതിടമെത്തിയാലും ശരി
 മധ്യേ മരണം വിഴുങ്ങിയാലും ശരി 
മുന്നേട്ട് നടക്കും വഴിയിലെ മുള്ളുകളൊക്കെ 
ചവിട്ടിമെതിച്ചു ഞാന്‍......
............................................................................................................
പോരാ, പോരാ നാളില്‍ നാളില്‍ ദൂരദൂരമുയരട്ടെ ഭാരതക്ഷ്മാദേവിയുടെ തൃപ്പതാകകള്‍ ആകാശപ്പൊയ്കയില്‍പ്പുതുതാകുമലയിളകട്ടെ ലോകബന്ധുഗതിക്കുറ്റമാര്‍ഗ്ഗം കാട്ടട്ടെ.....
ആകാശപ്പൊയ്കയില്‍പ്പുതുതാകുമലയിളകട്ടെ ലോകബന്ധുഗതിക്കുറ്റമാര്‍ഗ്ഗം കാട്ടട്ടെ.. ......
............................................................................................................................................................
ഭാരതമെന്ന പേര്‍ കേട്ടാലഭിമാന
 പൂരിതമാകണമന്തരംഗം
 കേരളമെന്ന് കേട്ടാലോ തിളയ്ക്കണം
 ചോര നമുക്ക് ഞരമ്പുകളില്‍.......
............................................................................................................................................................
മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം 
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം 
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ 
സമ്മേളിച്ചീടുന്നിതൊന്നാമതായ്. (എന്റെ ഭാഷ) 
............................................................................................................................................................
ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും 

ബന്ധനം ബന്ധനം തന്നെ പാരില്‍. ......
............................................................................................................................................................

കുമാരനാശാന്റെ കവിതാശകലങ്ങൾ

ആശാന്റെ കവിതകളിലെ ഏതാന‍ും വരികൾ

വീണപൂവ്‌ 

ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര

ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ- യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍? ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍, പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ; ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ- ട്ടാലാപമാര്‍ന്നു മലരേ, ദളമര്‍മ്മരങ്ങള്‍

ചങ്ങമ്പുഴ കൃഷ്ണ പിള്ള

ചങ്ങമ്പുഴ കൃഷ്ണപ്പിള്ള
ചങ്ങമ്പുഴ കൃഷ്‌ണപിള്ള കവിത്രയത്തിന്റെ (കുമാരനാശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍) ജീവിതകാലം മലയാള കവിതയുടെ സുവര്‍ണ്ണകാലം തന്നെയായിരുന്നു. അതിനുശേഷം മറ്റൊരു വസന്തം ഭാഷയില്‍ തളിര്‍ക്കുന്നത്‌ ഇടപ്പള്ളികവികള്‍ എന്നു പേരുകേട്ട ഇടപ്പള്ളിയുടെയും ചങ്ങമ്പുഴകൃഷ്‌ണപിള്ളയുടെയും മറ്റും കാലമായപ്പോഴാണ്‌. സമകാലികരായ മറ്റു കവികളെ ഇവിടെ വിസ്‌മരിക്കുന്നില്ല. കാല്‌പനികത തന്നെ ഇവരുടെ കവിതകളിലൂടെ വിശേഷിച്ച്‌ ചങ്ങമ്പുഴ കവിതകളിലൂടെ നൂതനമായ ഭാവുകത്വവും സംവേദനതലവും ഭാഷയില്‍ സൃഷ്ടിക്കുകയായിരുന്നു. ചങ്ങമ്പുഴകൃഷ്‌ണപിള്ള 1911 ഒക്ടോബര്‍ 10 ന്‌ (1087 കന്നിമാസം 24 ന്‌) ഇടപ്പള്ളിയിലെ ഒരു പുരാതന കുടുംബത്തില്‍ ജനിച്ചു. പിതാവ്‌ തെക്കേടത്ത്‌ നാരായണമേനോന്‍. മാതാവ്‌ പാറുക്കുട്ടി അമ്മ. നാരായണമേനോന്‍ വക്കീല്‍ ഗുമസ്‌തനായിരുന്നു. കൃഷ്‌ണപിള്ളയുടെ പ്രാഥമിക വിദ്യാഭ്യാസം തുടങ്ങുന്നത്‌ ഇടപ്പള്ളി എം.എം. ബോയ്‌സ്‌ സ്‌കൂളില്‍. കവിതാ പാരമ്പര്യം ഒന്നുമില്ലാത്തതായിരുന്നു ചങ്ങമ്പുഴ കുടുംബം. കൃഷ്‌ണപിള്ളയാകട്ടെ ബാല്യകാലത്തു തന്നെ തന്റെ മനസ്സിനെ മഥിക്കുന്ന സംഭവങ്ങളെ പദ്യരൂപത്തില്‍ എഴുതുന്ന ശീലമുണ്ടായിരുന്നു. അക്കാലത്ത്‌ ഡൊസ്റ്റോയ്‌വ്‌്‌സ്‌കി യുടെ 'കുറ്റവും ശിക്ഷയും' വിവര്‍ത്തനം ചെയ്‌ത ഇടപ്പള്ളി കരുണാകരമേനോനുമായി പരിചയം സ്ഥാപിക്കാനായത്‌ ഈ കൗമാരക്കാരന്റെ കവിതാവാസനയെ ഒട്ടൊന്നു ജ്വലിപ്പിക്കുവാന്‍ സഹായകമായി. 1927-ല്‍ മിഡില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ആലുവാ സെന്റ്‌ മേരീസ്‌ സ്‌കൂളില്‍ പഠനം തുടര്‍ന്നു. കുറ്റിപ്പുഴ കൃഷ്‌ണപിള്ളയുമായി പരിചയം സ്ഥാപിച്ചത്‌ വിശ്വസാഹിത്യത്തിലേക്കുള്ള വഴിതുറക്കാന്‍ ഇടയാക്കി. ചങ്ങമ്പുഴയുടെ ആദ്യ കവിതയുടെ പിറവി 'പൗരസ്‌ത്യദൂതന്‍' എന്ന മാസികയിലൂടെയായിരുന്നു. 'മംഗളം' എന്നായിരുന്നു കവിതയുടെ പേര്‌. തുടര്‍ന്ന്‌ മാതൃഭൂമി, മലയാളരാജ്യം ദ്വീപിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ ഈ യുവ കവിയുടെ കവിതകള്‍ വെളിച്ചം കണ്ടു തുടങ്ങി. ഹൈസ്‌കൂള്‍ പഠനകാലത്ത്‌ അധ്യാപകനായിരുന്ന അച്യുതവാര്യര്‍ ചങ്ങമ്പുഴയുടെ സാഹിത്യജീവിതത്തില്‍ ചെലുത്തിയ സ്വാധീനം എടുത്തു പറയേണ്ടതാണ്‌. തനിക്കു പത്തു വയസ്സുള്ളപ്പോള്‍ ചങ്ങമ്പുഴയ്‌ക്ക്‌ പിതാവിനെ നഷ്ടപ്പെട്ടിരുന്നു. യൗവ്വനാരംഭത്തില്‍ ജീവിതം താറുമാറാകാന്‍ പോന്ന ദുശ്ശീലങ്ങളുടെ പിടിയില്‍ കവി ചെന്നു പെടുകയും ചെയ്‌തിരുന്നു. ഇതു കണ്ടറിഞ്ഞ വാര്യര്‍സാര്‍ തന്റെ മഠത്തില്‍ യുവകവിക്ക്‌ എഴുതുവാനും വായിക്കുവാനുമുള്ള സൗകര്യങ്ങള്‍ ചെയ്‌തു കൊടുത്തു. അത്‌ ഫലം കാണുകയും ചെയ്‌തു. വാര്യരുടെ വീട്ടു പേരു ചേര്‍ത്ത്‌ 'സാഹിതീ സദനം സി.കൃഷ്‌ണപിള്ള' എന്ന പേരില്‍ മൂന്നുകൊല്ലത്തോളം ചങ്ങമ്പുഴ കൃഷ്‌ണപിള്ള കവിതകളെഴുതി. 1933-ല്‍ കൃഷ്‌ണപിള്ള 10 ാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ സാഹിത്യസമാജത്തിന്റെ വാര്‍ഷികാഘോഷം ഇടപ്പള്ളിയില്‍ നടക്കുന്നത്‌. സംഘടനയുടെ സെക്രട്ടറിപദം ഈ 10 ാം ക്ലാസ്സുകാരനായിരുന്നു. കൃഷ്‌ണപിള്ളയക്ക്‌ 17 മുതല്‍ 21 വയസ്സു വരെ പ്രായമുണ്ടായിരുന്ന കാലയളവില്‍ രചിച്ച കവിതകള്‍ 'ബാഷ്‌പാഞ്‌ജലി' എന്ന പേരില്‍ 1934-ല്‍ പ്രസിദ്ധീകൃതമായി. ഇ.വി.കൃഷ്‌ണപിള്ളയുടെ അവതാരികയോടെയാണ്‌ അതു പുറത്തു വന്നത്‌. വളരെ ചെറു പ്രായത്തിലെഴുതിയ കവിതകളുടെ ഈ സമാഹാരം വായനാലോകത്തെ ഒട്ടൊന്നുമല്ല അതിശയിപ്പിച്ചത്‌. ഈ വിജയത്തെതുടര്‍ന്ന്‌ 1935-ല്‍ 'ഹേമന്തചന്ദ്രികയും' 'ആരാധകനും' പ്രസിദ്ധീകരിച്ചു. അക്കാലത്തെഴുതിയ ചില കവിതകള്‍ പ്രമുഖ നിരൂപകരെ ചൊടിപ്പിക്കുകയും അവരുടെ വിമര്‍ശനങ്ങള്‍ ഫലത്തില്‍ ചങ്ങമ്പുഴയെ കൂടുതല്‍ ശ്രദ്ധിക്കപ്പെടുവാനും ഇടയാക്കി. 1936-ല്‍ ചങ്ങമ്പുഴ മഹാരാജാസ്‌ കോളേജില്‍ ചേരുകയും 1938-ല്‍ ഇന്റര്‍മീഡിയറ്റ്‌ പാസ്സാവുകയും ചെയ്‌തു. ഇതിനിടെ അതായത്‌ 1936 ജൂലായ്‌ 7 ന്‌ ആയിരുന്നു തന്റെ ഉറ്റ ചങ്ങാതിയും കവിയുമായ ഇടപ്പള്ളി രാഘവന്‍ പിള്ള ആത്മഹത്യ ചെയ്‌തത്‌. ഇത്‌ സ്വാഭാവികമായും കവിയില്‍ കനത്ത ആഘാതമാണുണ്ടാക്കിയത്‌. 1936 ജൂലായ്‌ 20 ന്‌ മാതൃഭൂമി ആഴ്‌ചപതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ട 'തകര്‍ന്ന മുരളി' എന്ന കവിത ഇടപ്പള്ളിയുടെ വേര്‍പാട്‌ ചങ്ങമ്പുഴയിലുണര്‍ത്തിയ വേദനയുടെ ആവിഷ്‌കാരമായിരുന്നു. പ്രേമനൈരാശ്യം കൊണ്ടു ജീവനൊടുക്കിയ ഇടപ്പള്ളിയുടെ ദുരന്തകഥ ചങ്ങമ്പുഴയെ 'രമണന്‍' രചിക്കുവാനിടയാക്കി. മലയാള കവിതയിലെ ഒരു നാഴികകല്ലായിത്തീര്‍ന്നു ആ ഖണ്ഡകാവ്യം. ചങ്ങമ്പുഴ പിന്നീട്‌ തിരുവനന്തപുരത്ത്‌ ആര്‍ട്‌സ്‌ കോളേജില്‍ (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്‌) ബി.എ. ഓണേഴ്‌സിനു ചേരുകയും ബിരുദമെടുക്കുകയും ചെയ്‌തു. 1940 മേയ്‌മാസം 9 ന്‌ ചങ്ങമ്പുഴ കൃഷ്‌ണപിള്ള വിവാഹിതനായി. പ്രൈമറിക്ലാസ്സില്‍ തന്റെ ഡ്രോയിംഗ്‌ മാസ്റ്ററായിരുന്ന സി.കെ രാമന്‍ മേനോന്റെ മകള്‍ ശ്രീദേവിയായിരുന്നു വധു. 1942 നവംബറില്‍ ചങ്ങമ്പുഴ പൂനയിലെ മിലിട്ടറി സിവിലിയന്‍ സര്‍വ്വീസില്‍ ക്ലാര്‍ക്കായി ചേര്‍ന്നു. പിന്നീട്‌ കൊച്ചിയിലേക്ക്‌ സ്ഥലം മാറ്റം ലഭിക്കുകയും ചെയ്‌തു. കുടുംബജീവിതം ഒരു വിധം ഭംഗിയായി മുന്നോട്ടു പോകുമ്പോഴാണ്‌ കവി ഒരു പുതിയ പ്രണയബന്ധത്തിലേര്‍പ്പെടുന്നത്‌. 1944-45 കാലഘട്ടത്തില്‍ എഴുതിയ 'സ്‌പന്ദിക്കുന്ന അസ്ഥിമാടം', 'ഓണപ്പൂക്കള്‍', എന്നീ കവിതകളില്‍ ഈ പ്രണയത്തിന്റെ ഭാവസ്‌ഫുരണങ്ങള്‍ കാണാവുന്നതാണ്‌. അക്കാലത്ത്‌ ഫലപ്രദമായ ചികിത്സ ലഭ്യമല്ലായിതിരുന്ന ക്ഷയരോഗം ചങ്ങമ്പുഴയെ ബാധിച്ചു എന്നതാണ്‌ പിന്നീടുണ്ടായ ദുരന്തം. എങ്കിലും മനസ്വിനി, കാവ്യനര്‍ത്തകി, മയക്കം തുടങ്ങി ഒട്ടേറെ കവിതകള്‍ രചിച്ചത്‌ രോഗബാധിതനായ ശേഷമാണ്‌. ഇക്കാലത്ത്‌ തന്നെ സഹായിച്ചവരോടുള്ള നന്ദിപ്രകാശനമായി അവസാന രചന 'നീറുന്ന തീച്ചൂള' എന്ന കവിതയെ കാണാവുന്നതാണ്‌. 1948 ജൂണ്‍ 17 ന്‌ ചങ്ങമ്പുഴ കൃഷ്‌ണപിള്ള എന്ന മഹാകവി അന്ത്യശ്വാസം വലിച്ചു. ചങ്ങമ്പുഴക്കവിതകള്‍ ആ കാലഘട്ടത്തിലെ യുവാക്കള്‍ക്ക്‌ സ്വന്തം വികാരങ്ങളുടെ ആവിഷ്‌കരണം തന്നെയായിരുന്നു. ദാര്‍ശനിക തലം ഒരു പക്ഷേ ദീപ്‌തി കുറഞ്ഞിരുന്നതായാലും ചങ്ങമ്പുഴയുടെ വിഷാദം ആ തലമുറയുടേതായിരുന്നു. തൊഴിലാളികളില്‍ വര്‍ഗ്ഗബോധം രൂപപ്പെട്ടു തുടങ്ങിയ കാലഘട്ടത്തില്‍ വിപ്ലവം കുറഞ്ഞൊരളവില്‍ ചങ്ങമ്പുഴ കവിതകളിലും കണ്ടു തുടങ്ങിയിരുന്നു. എന്നാല്‍ മലയാളികളിള്‍ മനസ്സില്‍ താലോലിച്ചത്‌ ചങ്ങമ്പുഴ എന്ന പ്രേമഗായകനെയായിരുന്നു. സ്വതവേ വിഷാദിയായ ചങ്ങമ്പുഴയ്‌ക്ക്‌ സുഹൃത്തിന്റെ ആത്മഹത്യ ഒരു വലിയ നടുക്കമായിരുന്നു. 'രമണ'നിലൂടെ ഇടപ്പള്ളിയും ചങ്ങമ്പുഴയും അനശ്വരനാവു കയാണുണ്ടായത്‌. 'ആരണ്യകവിലാപകാവ്യം' മലയാള സാഹിത്യചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്‌തു. രമണന്‍ ഉള്‍പ്പെടെ പതിനൊന്നു ഖണ്ഡകാവ്യങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌. ഒട്ടനേകം കവിതകള്‍ക്കു പുറമേയാണിത്‌.
പ്രധാന ക‍ൃതികൾ
ആ പൂമാല ആത്മരഹസ്യം കാവ്യാമൃതം മനസ്വിനി രാഗോപഹാരം രമണന്‍ ശാലിനി സ്പന്ദിക്കുന്ന അസ്ഥിമാടം വിരുന്നുകാരന്‍ പ്രസന്റേഷനില‍ൂടെ

21.6.20

ജൂൺ 21 ലോക അന്താരാഷ്ട്ര യോഗാദിനം


ഇന്ന് ജൂൺ 21 ലോകം അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു.
വളരെ ചെറുപ്പത്തില്‍ തന്നെ യോഗ അഭ്യസിച്ചു പോരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി, സെപ്‌റ്റംബര്‍ 14–ന്‌ യു.എന്‍ സമ്മേളന വേദിയില്‍വച്ച്‌ ഈ അന്താരാഷ്ട്ര യോഗാദിനം എന്ന ആശയം അവതരിപ്പിച്ചു.  2014 ഡിസംബര്‍ 14–ന്‌ അംഗീകരിയ്ക്കപ്പെടുകയുണ്ടായി. ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമാണ് ജൂൺ 21. ഈ ദിനമാണ് യോഗ ദിനമായി തെരഞ്ഞെട‍ുത്തത്.
പുരാതന ഭാരത്തിന്റെ വിലമതിക്കാനാകാത്ത ഉപഹാരമാണ് യോഗ. മനസിന്റേയും ശരീരത്തിന്റേയും ചിന്തയുടേയും പ്രവര്‍ത്തിയുടേയും നിയന്ത്രണത്തിന‍ും സഹായിക്ക‍ുന്ന ഒര‍ു കായിക പ്രവർത്തനം ക‍ൂടിയാണ് യോഗ.

എന്താണ് യോഗ?

പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി നിത്യപരിശീലനത്തിലൂടെ മനുഷ്യ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകള്‍ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമ മുറയാണ് യോഗ. 5000ത്തോളം വര്‍ഷം പഴക്കമുള്ള യോഗാഭ്യാസം ഒരു വ്യായാമമുറയ്ക്ക് അപ്പുറം ഒരു ജീവിത ചര്യയാണ്.
യോഗ എന്ന സംസ്ക‍ൃത വാക്കിനര്‍ത്ഥം കൂടിച്ചേരല്‍ എന്നാണ് അതായത്. ശരീരത്തിന്റേയും മനസിന്റേയും ശ്വാസത്തിന്റേയും കൂടിച്ചേരല്‍ ആണ് യോഗ.യോഗ വെറും ശാരീരിക വ്യായാമങ്ങളോ ആസനങ്ങളോ മാത്രമല്ല. അതു ശരീരം, മനസ്സ്, ആത്മാവ്, പ്രപഞ്ചം എന്നിവയെ സംയോജിപ്പിക്കുകയാണു ചെയ്യുന്നത്. അത് ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താരീതിയിലും നിലപാടിലും വലിയ വ്യത്യാസമുണ്ടാക്കുന്നു.

യോഗയുടെ ഗുണങ്ങൾ

1. മനസ്സിനെ പൂര്‍ണമായും ശാന്തമാക്കി ശക്തി നല്‍കുന്നു.
2. ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു രക്തചംക്രമണം സാധാരണ ഗതിയിലാക്കുന്നു
3. മനഃസംഘര്‍ഷം അകറ്റുന്നു, തലച്ചോറിലേക്കുള്ള ഞരമ്പുകളെ ഉത്തേജിപ്പിച്ച്
രക്തയോട്ടം കൂട്ടുക വഴി ക്ഷീണം കുറയുന്നു, 
4. അനാവശ്യ ചിന്തകളെയും വികാരങ്ങളെയും
അകറ്റുന്നു 
5. രക്തസമ്മര്‍ദം കുറയ്ക്കുന്നു ശരീരത്തിലെ നാഡികളെയെല്ലാം ശുദ്ധീകരിക്കുന്നു
6. ശ്വാസകോശങ്ങള്‍ക്ക് കരുത്ത് നല്‍കുന്നു ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വളരെ അയഞ്ഞ വസ്ത്രങ്ങളും ഇറുകിയ വസ്ത്രങ്ങളും ധരിക്കാതെ നിങ്ങൾക്ക് പാകമായ വസ്ത്രങ്ങൾ ധരിക്കുക. 
  • യോഗയുടെ വിവിധ ഘട്ടങ്ങളും ആസനങ്ങളും കടക്കുമ്പോൾ നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.
  • ഭക്ഷണം കഴിച്ച് 1,2 മണിക്കൂര്‍ കഴിഞ്ഞ് യോഗ ചെയ്യാം. 
  • വയര്‍ നിറഞ്ഞിരിയ്ക്കുമ്പോള്‍ ശരീരത്തില്‍ രക്തചംക്രമണമെല്ലാം ഭക്ഷണം ദഹിപ്പിക്കാന്‍ വേണ്ടി വയറിലേക്കാണ് കൂടുതലായി ഒഴുകുക. 
  • അതുകൊണ്ട് ഭക്ഷണശേഷം പരമാവധി യോഗ ഒഴിവാക്കുക
  • പലരും പുതിയ ആസനങ്ങള്‍ പരീക്ഷിക്കാന്‍ വേണ്ടി ശ്രമിക്കാറുണ്ട്. 
  • എന്നാല്‍ ഇത് പലപ്പോഴും ആരോഗ്യത്തിനും നമ്മുടെ ശരീരത്തിനും പറ്റിയതാണോ എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. 
  • തുടക്കക്കാരാണെങ്കിലും പലപ്പോഴും ബുദ്ധിമുട്ടുള്ള ആസനങ്ങള്‍ ചെയ്യുന്നത് ശ്രദ്ധിക്കണം.

ക‍ുട്ടികൾക്ക‍ുളള യോഗ പരിശീലനത്തിനായി താഴെ നൽകിയ വീഡിയോ play button ല‍ൂടെ  പ്രവേശിച്ച് വീഡിയോ കണ്ട് മ‍ുതിർന്നവര‍ുടെ മേൽനോട്ടത്തിൽ ചെയ്യാൻ കഴിയ‍ുന്നവ മാത്രം ചെയ്‍ത‍ു നോക്ക‍ുക.



19.6.20

വായനാ ദിനം ക്വിസ്

വായന ദിനം ക്വിസ് 2020                              

പങ്കെട‍ുക്ക‍ുന്നതിനായി

വായനാ ദിനം

വായന അറിവ‍ും തിരിച്ചറിവ‍ുമാണ്
കാലങ്ങൾക്കപ്പ‍ുറത്തേക്കാണ് ഓരോ താള‍ും മറിയ‍ുന്നത്. ഭ‍ൂതകാലത്തിൽ നിന്ന് ഭാവിയിലേക്ക‍ുളള ച‍ൂണ്ട‍ുപലകയാണോരോ ഓരോ താള‍ും. വിവേകചിന്തയിലേക്ക‍ുളള നിക്ഷേപമാണ് നാം വായിക്ക‍ുന്ന ഓരോ പ‍ുസ്തകവ‍ും. ഓർമയ‍ുടെ കാവൽക്കാരാണ് വാക്ക‍ുകൾ. ജീവിതത്തെ നന്നായി നയിക്കാന‍ുതക‍ുന്നവയാണ്  വായന. വായിച്ച‍ു വളരാം. ചിന്തിച്ച് പ്രവർത്തിക്കാം.വായന എന്നത് ഒരു അനുഭവം മാത്രമല്ല. ഒരു സംസ്‌കാരത്തിന്റെ പ്രതീകം കൂടിയാണ്. വായനയിലൂടെ വളര്‍ത്തുന്നത് സംസ്‌കാരത്തെ തന്നെയാണ്.
1996 മുതല്‍ കേരള സര്‍ക്കാര്‍ ജൂണ്‍ 19 വായന ദിനമായി ആചരിക്കുന്നു. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി കേരള വിദ്യാഭ്യാസ വകുപ്പും ആചരിക്കുന്നു.
വായനാദിന വിശേഷങ്ങൾ
പി.എന്‍. പണിക്കര്‍: വായനയുടെ വഴികാട്ടി
ചങ്ങനാശ്ശേരിക്കടുത്തുള്ള നീലം പേരൂരില്‍ ജനിച്ച പണിക്കര്‍ മലയാളം ഹയര്‍ പരീക്ഷ പാസായശേഷം നീലംപേരൂര്‍ മിഡില്‍ സ്കൂള്‍ അധ്യാപകനായി. ഇദ്ദേഹത്തിന്‍റെ ശ്രമഫലമായി ജന്മദേശത്തു സ്ഥാപിതമായ വായനശാലയാണ് പില്‍ക്കാലത്ത് സനാതന ധര്‍മവായനശാലയായി പ്രസിദ്ധമായത്. 

സനാതന ധര്‍മവായനശാലയുടെയും പി.കെ. മെമ്മോറിയന്‍ ഗ്രന്ഥശാലയുടെയും സ്ഥാപകനും ആദ്യ സെക്രട്ടറിയുമായിരുന്നു. 1945-ല്‍ അന്നു നിലവിലുണ്ടായിരുന്ന 47 ഗ്രന്ഥശാലകളുടെ പ്രവര്‍ത്തകരുടെ സമ്മേളനം വിളിച്ചുകൂട്ടി. ആ സമ്മേളനത്തിന്‍റെ തീരുമാനപ്രകാരം 1947-ല്‍ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957-ല്‍ കേരള ഗ്രന്ഥശാലാ സംഘമായത്. 

സ്കൂള്‍ അധ്യാപകനായിരിക്കുമ്പോള്‍ തന്നെ അന്നത്തെ ഗവണ്‍മെന്‍റില്‍ നിന്നും അനുവാദം നേടി പണിക്കര്‍ മുഴുവന്‍ സമയഗ്രന്ഥശാലാ പ്രവര്‍ത്തകനായി. ''വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക'' എന്നീ മുദ്രാവാക്യങ്ങളുമായി 1972-ല്‍ ഗ്രന്ഥശാലാ സംഘത്തിന്‍റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിക്കപ്പെട്ട സാംസ്കാരിക ജാഥയ്ക്കും അദ്ദേഹം നേതൃത്വം നല്കി.
ദീര്‍ഘകാലം കേരളഗ്രന്ഥശാലാ സംഘം സെക്രട്ടറിയായും അതിന്‍റെ മുഖപത്രമായ ഗ്രന്ഥലോകത്തിന്‍റെ പത്രാധിപരായും പ്രവര്‍ത്തിച്ച പണിക്കര്‍ 1977-ല്‍ ആ സ്ഥാനത്തുനിന്ന് വിരമിച്ചു.
അനൗപചാരിക വിദ്യാഭ്യാസ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കാന്‍ഫെഡിന്‍റെ സെക്രട്ടറിയായും (1978 മുതല്‍) സ്റ്റേറ്റ് റിഡേഴ്സ് സെന്‍ററിന്‍റെ ഓണററി എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു.കാന്‍ഫെഡ് ന്യൂസ്, അനൗപചാരിക വിദ്യാഭ്യാസം, നാട്ടുവെളിച്ചം, നമ്മുടെ പത്രം എന്നിവയുടെ പത്രാധിപത്യവും വഹിച്ചു. 1995 ജൂണ്‍ 19ന് പി.എന്‍.പണിക്കര്‍ അന്തരിച്ചു.
വായനയുടെ പ്രയോജനങ്ങള്‍
വായന ജീവിതത്തോടുള്ള അഗാധമായ പരിചയം ഉണ്ടാക്കുന്നു. മഹാത്മാക്കള്‍ മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങള്‍ രേഖപ്പെടുത്തി വച്ചത് വായിക്കുമ്പോള്‍ സാമൂഹിക ജീവിതത്തെ കൂടുതലറിയാന്‍ കാരണമാകുന്നു. ചുറ്റുവട്ടത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നു.
സ്വന്തം ജീവിതത്തിന് കൂടുതല്‍ സ്പഷ്ടത കൈവരിക്കാനാവുന്നു. അവനവനെ കുറിച്ചും മറ്റുള്ളവരെക്കുറിച്ചും കൂടുതലറിയുന്നതിലൂടെ ലോകത്തെ ആഴത്തില്‍ മനസ്സിലാക്കുന്നു. ആശയ വിനിമയത്തിന് കൂടുതല്‍ പരിശീലനം നേടാനാവുന്നു. ആശയപരമായ സ്പഷ്ടത മറ്റുള്ളവര്‍ക്ക് കൈമാറാന്‍ കഴിയുന്നു. സങ്കീര്‍ണ്ണമായ ഇന്ദ്രിയാനുഭവങ്ങള്‍ പോലും മറ്റുള്ളവരോട് പങ്കുവയ്ക്കാന്‍ വായന പരിശീലനമായി മാറുന്നു. ഭാവനാതലങ്ങളില്‍ പുതിയ ഉണര്‍ച്ചയുണ്ടാക്കുന്നതില്‍ വായനയ്ക്ക് എമ്പാടും പങ്കുണ്ട്. സാഹിത്യരചനകള്‍ ഒരാളിന്റെ ഭാവനയും സൗന്ദര്യചിന്തയും വളര്‍ത്തുന്നുണ്ട്. സഹൃദയത്തിന്റെ വികാസം വായന സാധ്യമാക്കുന്നു. ചിലര്‍ക്കെങ്കിലും സര്‍ഗ്ഗാത്മക രചനയ്ക്ക് പ്രചോദനമായിത്തീരുന്നു. വായന ഒരാളിന്റെ സംവേദന തല്‍പരത കൂട്ടുന്നു. സങ്കീര്‍ണ്ണവും ധ്യാനാത്മകവുമായ കാര്യങ്ങളുടെ ആഴങ്ങള്‍ അറിയാനും അപഗ്രഥന ശേഷി കൂട്ടാനും വായന സഹായിക്കുന്നു. ആശയങ്ങളുടെ നിര്‍മ്മാണം വായനയിലൂടെ സാധ്യമാകുന്നത് അതുകൊണ്ടാണ്. വായന വിവരശേഖരണത്തിനുള്ള പ്രധാന മാര്‍ഗ്ഗമായി തീര്‍ന്നിരിക്കുന്നു. പോയ കാലത്ത് പല ദേശങ്ങളിലുണ്ടായ കണ്ടെത്തലുകളും പലരും സംഭാവന ചെയ്ത ആശയങ്ങളും അറിയാനുള്ള പ്രധാന മാര്‍ഗ്ഗമാണ് വായന. അതുകൊണ്ട് തന്നെ വായന വ്യക്തിയുടെ അറിവിന്റെ ആഴങ്ങളറിയിക്കുന്നു.

15.6.20

ലോക രക്തദാന ദിനം - ക്വിസ്

ലോക രക്തദാന ദിനമാണ് ജൂണ്‍ 14.
ദിനാചരണവ‍ുമായി ബന്ധപ്പെട്ട ഏതാന‍ും ചോദ്യങ്ങളിതാ..
പങ്കെട‍ുക്ക‍ുക. ആവർത്തിച്ച് പരിശീലിക്ക‍ുക.
പങ്കെടുക്കുന്നതിനായി
താഴെക്കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ജൂൺ 14 - ലോക രക്ത ദാന ദിനം

ലോക രക്തദാന ദിനമാണ് ജൂണ്‍ 14.
സ്വമേധയാ രക്തദാനത്തിനായി എല്ലാവരെയും സന്നദ്ധരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ ലക്‍ഷ്യം. രക്തം അമൂല്യമാണ്. മനുഷ്യരക്തത്തിനു പകരമായി ഒന്നും ഇതുവരെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടില്ല.അതിനാല്‍ ഒരു രോഗിക്ക് രക്തം ആവശ്യമുണ്ടെങ്കില്‍ മറ്റൊരാളിന്‍റെ രക്തം മാത്രമേ ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ. അതാണ് രക്തദാനത്തിന്‍റെ പ്രസക്തി. 

11.6.20

10 Questions series quiz

പത്ത് ചോദ്യങ്ങള‍ുളള ക്വിസ് പരമ്പര ആരംഭിക്ക‍ുന്ന‍ു. പങ്കെട‍ുക്ക‍ുക . മ‍ുഴ‍ുവൻ മാർക്ക‍ും കിട്ട‍ുന്നത് വരെ പരിശീലിക്ക‍ുക.



8.6.20

ലോക സമുദ്ര ദിനം. -ക്വിസ്

അദ്‌ഭുതക്കാഴ്‌ചകളുടെ അവസാനിക്കാത്ത ഉറവിടം... അതാണ് സമ‍ുദ്രങ്ങൾ......
നിലയ്‌ക്കാത്ത തിരമാലകൾ. അഗാധ നീലിമ. സൂക്ഷ്‌മ പ്ലവകം മുതൽ ഭീമൻ നീലത്തിമിംഗലം വരെയുൾക്കൊള്ളുന്ന ജൈവവൈവിധ്യം...
ലോക സമുദ്ര ദിനം. -ക്വിസ് 
പങ്കെട‍ുക്ക‍ുക .പരിശീലിക്ക‍ുക

ലോക സമുദ്ര ദിനം

ജൂണ്‍ 8, ലോക സമുദ്ര ദിനം.
1992 ല്‍ നടന്ന ഭൗമ ഉച്ചകോടിയിലൂടെയാണ് ഈ ദിനത്തിന് ഇത്തരത്തില്‍ ഉള്ള ഒര‍ു സവിശേഷത കൈ വന്നത് . ഭൗമ ഉച്ചകോടിയില്‍ കാനഡ സര്‍ക്കാരാണ് ലോക സമുദ്രദിനം എന്ന ആശയം മുന്നോട്ടു വച്ചത്. 1992 ജൂണ്‍ 8 ന് കാനഡയിലാണ് ആദ്യമായി സമുദ്ര ദിനം ആചരിച്ചത് .  എല്ലാ വര്‍ഷവും ഇന്നേ ദിവസം അനൗദ്യോഗികമായി ആഘോഷിച്ചു വരുന്നു.
"നമ്മുടെ സമുദ്രങ്ങൾ, നമ്മുടെ ഉത്തരവാദിത്തം "എന്ന സന്ദേശവുമായാണ് ആദ്യ സമുദ്രദിനം കൊണ്ടാടിയത്. 

6.6.20

പരിസ്ഥിതി ദിനാചരണം - 2020 ജൂൺ 5

ഈ കൊറോണക്കാലത്ത്  സ്കൂളിലെ കൂട്ടുകാരോടൊത്ത് സ്നേഹം പങ്കിടാനാവില്ലല്ലോ. അതിനാൽ അവരുടെ സ്നേഹവും സൗഹ്യദവും ചെടികൾക്ക് നൽകി മണ്ണുമായുള്ള ബന്ധം ഉറപ്പിക്കുകയാണ്.
വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ തെെകൾ നട്ട് പ്രകൃതിക്ക് തണലായി . വാക്കുകൾക്കപ്പുറം പ്രവൃത്തിയുടെ പാഠങ്ങൾ അവ വിളിച്ചോതുന്നു.