5.7.21

ജ‍ൂലൈ 5 തിരുനല്ലൂർ കരുണാകരൻ.

  


മലയാളത്തിലെ കവിയും സാഹിത്യകാരനും വിവർത്തകനും അദ്ധ്യാപകനുമായിരുന്നു തിരുനല്ലൂർ കരുണാകരൻ.

വൈക്കം മുഹമ്മദ് ബഷീര്‍- കഥകള‍ുടെ സ‍ുൽത്താൻ

 

വൈക്കം മുഹമ്മദ് ബഷീര്‍


പ്രമാണം:Basheer.jpg - വിക്കിപീഡിയ
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യ സമരസേനാനിയും ആയിരുന്ന ‘ബേപ്പൂര്‍ സുല്‍ത്താന്‍’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീര്‍ 1908 ജനുവരി 21ന് (തിരുവിതാംകൂറിലെ (ഇപ്പോഴത്തെ) കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ഉള്‍പ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് കായി അബ്ദുറഹ്മാന്‍, മാതാവ് കുഞ്ഞാത്തുമ്മ. മരണം 1994 ജൂലൈ 5ന് 86-ാം വയസില്‍. ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളായിരുന്നു 

28.6.21

ഇ-വായനശാല - ഓൺലൈൻ ലൈബ്രറി - വായനക്കൊരിടം

 ഈ കോവിഡ് കാലത്ത് വീടുകളിൽ ഒതുങ്ങി കൂടുന്ന              നമ്മുടെ കുഞ്ഞുങ്ങൾക്ക്... അക്ഷരങ്ങളെ                ഹൃദയത്തോട് ചേർത്ത്                                    പിടിക്കാൻ.....  അതിലൂടെ പ്രതിസന്ധികളെ             നേരിടാനുള്ള ഊർജ്ജം സമാഹരിക്കാൻ                 അവസരം ഒരുക്കി കൊണ്ട്  ച‍ുമത്ര ഗവ. യ‍ു പി സ്ക‍ൂൾ ഇ-വായനശാല എന്ന പേരിൽ                         ഓൺലൈൻ ലൈബ്രറി ഒരുക്കുന്നു. 

ഡിജിറ്റൽ വായനയുടെ സാധ്യതകളെ 
ചേർത്തുപിടിച്ചുകൊണ്ട് നമുക്ക് മുന്നേറാം..... 
വീട്ടിലിരിക്കുന്ന ഈ സമയങ്ങളിൽ നല്ല പുസ്തകങ്ങളുടെ  
സ്നേഹിതന്മാരായി നമുക്ക് മാറാം..... 
ഈ സംവിധാനം മുഴുവൻ കുട്ടികളും പ്രയോജനപ്പെടുത്തുമെന്നു വിശ്വസിക്കുന്നു .  
 അറിവിന്റെ ആകാശത്തിലേക്കു എല്ലാ കുഞ്ഞുങ്ങൾക്കും  സ്വാഗതം .....
                                            ഏവർക്ക‍ും വായനാദിനാശംസകൾ 
                                                           ഹെഡ്‍മിസ്‍ട്രസ് & സ്റ്റാഫ്

താഴെ നൽകിയ ഇ- വായനശാല ബട്ടണിൽ ക്ലിക്ക് ചെയ്ത് വായനശാല ത‍ുറന്ന് പ‍ുസ്തകമെട‍ുത്ത‍ു വായിച്ചോള‍ൂ.



27.6.21

June 27 - ഹെ­ലൻ കെ­ല്ലർ -ജ­ന്മ­ദി­നം

  ഹെ­ലൻ‍്‌ കെ­ല്ല­റു­ടെ ജ­ന്മ­ദി­ന­മാ­ണ്‌ ഇ­ന്ന്‌.



അ­ല­ബാ­യിൽ 1880 ജൂൺ ഇ­രു­പ­ത്തി­യേ­ഴി­നാ­ണ്‌ ഹെ­ലൻ കെ­ല്ലർ ജ­നി­ക്കു­ന്ന­ത്‌. ജ­നി­ച്ച്‌ പ­തി­നെ­ട്ടാം മാ­സ­ത്തിൽ ഹെ­ല­നെ ബാ­ധി­ച്ച പ­നി­യാ­ണ്‌ കാ­ഴ്‌­ച­യും കേ­ഴ്‌­വി­യും അ­വ­ളിൽ നിന്ന്‌ ത­ട്ടി­യെ­ടു­ത്ത­ക്കത്‌. എ­ന്നാൽ മാ­താ­പി­താ­ക്ക­ളാ­യ ആർ­തർ എ­ച്ച്‌ കെ­ല്ല­റും കാ­ത­റീൻ ആ­ദം­സ്‌ കെ­ല്ല­റും ത­ങ്ങ­ളു­ടെ മ­കൾ­ക്ക്‌ സം­ഭ­വി­ച്ച ദു­ര­ന്ത­ത്തി­നോ­ട്‌ പോ­രാ­ടാൻ തീ­രു­മാ­നി­ച്ചു. മ­കൾ­ക്ക്‌ കൃ­ത്യ­മാ­യ പ­രി­ശീ­ല­നം ല­ഭി­ക്കു­ന്ന­തി­നു വേ­ണ്ടി ആ മാ­താ­പി­ത­‍ാക്കൾ നി­ര­വ­ധി­യി­ട­ങ്ങ­ളിൽ ക­യ­റി­യി­റ­ങ്ങി. മെ­റി­ലാൻ­ഡി­ലെ ഒ­രാ­ശു­പ­ത്രി­യി­ലെ ഡോ.­ജൂ­ലി­യൻ ഖിൽ­സ്ളോം ആ­ണ്‌ ആ­ദ്യ­മാ­യി ഹെ­ലനെ പ­രി­ശോ­ധി­ക്കു­ന്ന­ത്‌. അ­ദ്ദേ­ഹം മ­ഹാ­നാ­യ മ­റ്റൊ­രു വ്യ­ക്തി­യു­ടെ അ­ടു­ത്തേ­ക്ക്‌ ഹെ­ലനെ മാ­താ­പി­താ­ക്ക­ളെ­യെ­ത്തി­ച്ചു. ബ­ധി­രാ­യ കു­ട്ടി­കൾ­ക്കി­ടി­യൽ പഠ­നം ന­ട­ത്തി­യി­രു­ന്ന, ടെ­ലി­ഫോ­ണി­ന്റെ ഉ­പ­ജ്ഞാ­താ­വാ­യ അ­ല­ക്‌­സാ­ണ്ട്ര് ഗ്ര­ഹാം­ബെ­ലി­ന്റെ അ­ടു­ത്തേ­ക്ക്‌.­ 

ജൂൺ 27 കൈതച്ചക്ക ദിനം

*കൈതച്ചക്ക ദിനം (Pineapple Day)*


ജൂൺ 27 കൈതച്ചക്ക ദിനമാണ്. ഉഷ്ണമേഖലാ സസ്യമായ കൈതയുടെ  ഫലത്തെ കൈതച്ചക്ക എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം: അനാനാസ്‌ കോമോസസ്‌. ജീവകം എ, ജീവകം ബി എന്നിവയുടെ നല്ല ഉറവിടമാണ്‌ കൈതച്ചക്ക. കൂടാതെ ജീവകം സി, കാൽസ്യം, ഇരുമ്പ്‌, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. നീർവാർച്ചയുള്ള മണ്ണിൽ നന്നായി വളരുന്ന സസ്യമാണ് കൈത. കേരളത്തിലെ മൂവാറ്റുപുഴ, തൊടുപുഴ എന്നീ സ്ഥലങ്ങളിൽ കൈതച്ചക്ക വ്യാപകമായി കൃഷി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.


ജ‍ൂൺ 26 - ദേശീയ നാളികേരദിനം

 _(സെപ്റ്റംബർ 2 നാണ് ലോക നാളികേര ദിനം)_

സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം… നാളികേരത്തെ സംബന്ധിച്ച് തികച്ചും അർത്ഥവത്തായ പഴമൊഴിയാണിത്. തൊണ്ടോടെ തേങ്ങയ്ക്ക് വിപണി വില 30 മുതൽ 40 രൂപ വരെയാണ്. തൊണ്ട് ഇല്ലാത്തത് കിലോയ്ക്ക് 60 മുതൽ 70 രൂപ വരെയും. ഒരു തെങ്ങിൽ നിന്ന് ഒരു നാളികേരം കൂടുതലായി ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ വരുമാനത്തിൽ വലിയ വർധനവാണുണ്ടാവുക എന്നർത്ഥം.


ജൂൺ 26,ലോക ലഹരി വിരുദ്ധ ദിനം

 


ഇന്ന് ജൂൺ 26,ലോക ലഹരി വിരുദ്ധ ദിനം. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. 

22.6.21

ശങ്കരപ്പിള്ള ജി. (ജി. ശങ്കരപ്പിള്ള)

കുട്ടികളുടെ നാടകക്കാരന്‍......









മലയാളത്തിലെ ശ്രദ്ധേയനായ നാടകകൃത്ത്‌ എന്നതിനപ്പുറം കുട്ടികള്‍ക്ക്‌ 
ഒരു നാടകവേദി എന്ന ആശയം സഫലമാക്കിയ വ്യക്തിയാണ്‌ ജി.ശങ്കരപ്പിളള.

21.6.21

ജൂൺ 21 - അന്താരാഷ്ട്ര യോഗാദിനം


ഇന്ന് ജൂൺ 21 ലോകം അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു. 
മാനസിക സമ്മർദ്ദങ്ങൾ ലഘ‍ൂകരിക്കാൻ സഹായിക്ക‍ുന്ന വ്യായാമമ‍ുറകളാണ് യോഗ. 
വാമൊഴികളില‍ൂടെ ശിഷ്യപരമ്പരകൾക്ക് പകർന്ന് കിട്ടിയ വിജ്ഞാനം പിന്നീട് താിളിയോലകളില‍ൂടെ കൈമാറ്റം ചെയ്യപ്പെട്ട‍ു.