27.6.21

June 27 - ഹെ­ലൻ കെ­ല്ലർ -ജ­ന്മ­ദി­നം

  ഹെ­ലൻ‍്‌ കെ­ല്ല­റു­ടെ ജ­ന്മ­ദി­ന­മാ­ണ്‌ ഇ­ന്ന്‌.



അ­ല­ബാ­യിൽ 1880 ജൂൺ ഇ­രു­പ­ത്തി­യേ­ഴി­നാ­ണ്‌ ഹെ­ലൻ കെ­ല്ലർ ജ­നി­ക്കു­ന്ന­ത്‌. ജ­നി­ച്ച്‌ പ­തി­നെ­ട്ടാം മാ­സ­ത്തിൽ ഹെ­ല­നെ ബാ­ധി­ച്ച പ­നി­യാ­ണ്‌ കാ­ഴ്‌­ച­യും കേ­ഴ്‌­വി­യും അ­വ­ളിൽ നിന്ന്‌ ത­ട്ടി­യെ­ടു­ത്ത­ക്കത്‌. എ­ന്നാൽ മാ­താ­പി­താ­ക്ക­ളാ­യ ആർ­തർ എ­ച്ച്‌ കെ­ല്ല­റും കാ­ത­റീൻ ആ­ദം­സ്‌ കെ­ല്ല­റും ത­ങ്ങ­ളു­ടെ മ­കൾ­ക്ക്‌ സം­ഭ­വി­ച്ച ദു­ര­ന്ത­ത്തി­നോ­ട്‌ പോ­രാ­ടാൻ തീ­രു­മാ­നി­ച്ചു. മ­കൾ­ക്ക്‌ കൃ­ത്യ­മാ­യ പ­രി­ശീ­ല­നം ല­ഭി­ക്കു­ന്ന­തി­നു വേ­ണ്ടി ആ മാ­താ­പി­ത­‍ാക്കൾ നി­ര­വ­ധി­യി­ട­ങ്ങ­ളിൽ ക­യ­റി­യി­റ­ങ്ങി. മെ­റി­ലാൻ­ഡി­ലെ ഒ­രാ­ശു­പ­ത്രി­യി­ലെ ഡോ.­ജൂ­ലി­യൻ ഖിൽ­സ്ളോം ആ­ണ്‌ ആ­ദ്യ­മാ­യി ഹെ­ലനെ പ­രി­ശോ­ധി­ക്കു­ന്ന­ത്‌. അ­ദ്ദേ­ഹം മ­ഹാ­നാ­യ മ­റ്റൊ­രു വ്യ­ക്തി­യു­ടെ അ­ടു­ത്തേ­ക്ക്‌ ഹെ­ലനെ മാ­താ­പി­താ­ക്ക­ളെ­യെ­ത്തി­ച്ചു. ബ­ധി­രാ­യ കു­ട്ടി­കൾ­ക്കി­ടി­യൽ പഠ­നം ന­ട­ത്തി­യി­രു­ന്ന, ടെ­ലി­ഫോ­ണി­ന്റെ ഉ­പ­ജ്ഞാ­താ­വാ­യ അ­ല­ക്‌­സാ­ണ്ട്ര് ഗ്ര­ഹാം­ബെ­ലി­ന്റെ അ­ടു­ത്തേ­ക്ക്‌.­ 


അ­ദ്ദേ­ഹ­മാ­ണ്‌ ‍്മ­സാ­ച്യു­സെ­റ്റി­ലെ വി­ഖ്യാ­ത­മാ­യ പെർ­കിൻ എ­ന്ന അ­ന്ധർ­ക്കാ­യു­ള്ള സ്ഥാ­പ­ന­ത്തെ ഹെ­ല­ന്റെ മാ­താ­പി­താ­ക്കൾ­ക്ക്‌ പ­രി­ച­യ­പ്പെ­ടു­ത്തു­ന്ന­ത്‌. പെർ­കിൻ സ്‌­കൂ­ളി­ലെ ഡ­യ­റ­ക്‌­ട­റാ­യി­രു­ന്ന മി­ഷേൽ അ­ന­ഗ­നോ­സ്‌ ആ­ണ്‌ അ­വി­ടു­ന്ന്‌ ത­ന്നെ പഠി­ച്ചി­റ­ങ്ങി­യ ആൻ സു­ള്ളി­വൻ എ­ന്ന പ്ര­ഗ­ത്ഭ­യാ­യ വി­ദ്യാർ­ഥി­യെ ഹെ­ല­ന്റെ അ­ധ്യാ­പി­ക­യാ­ക്കു­ന്ന­ത്‌. നാൽ­പ്പ­ത്തി­യൊൻ­പ­ത്‌­വർ­ഷം നീ­ണ്ടു നി­ന്ന ആ ബ­ന്ധം ലോ­ക­ത്തി­ലെ ഏ­റ്റ­വും ഉ­ദാ­ത്ത­മാ­യ ഗു­രു ശി­ഷ്യ ബ­ന്ധ­മാ­യി­ട്ടാ­ണ്‌ ഇ­ന്നും വി­ല­യി­രു­ത്തു­ന്ന­ത്‌.

ഹെ­ല­ന്‌ ഏ­ഴു വ­യ­സു­ള്ള­പ്പോൾ 1887 മാർ­ച്ചി­ലാ­ണ്‌  അ­ധ്യാ­പി­ക­യാ­യി ആൻ സു­ള്ളി­വർ­ എ­ത്തു­ന്ന­ത്‌. ആ­ദ്യം ക­ണ്ട­പ്പോൾ ഹെ­ല­നു സ­മ്മാ­നി­ച്ച­ത്‌ ഒ­രു പാ­വ­ക്കു­ട്ടി­യാ­യി­രു­ന്നു. സ­മ്മാ­നി­ക്കു­ന്ന­തി­നോ­ടൊ­പ്പം അ­വ­ളു­ടെ ,ക­യ്യിൽ ടീ­ച്ചർ ഡോൾ എ­ന്നെ­ഴു­തു­ക­യും ചെ­യ്‌­തു. ആ­ദ്യം പഠി­പ്പി­ച്ച വാ­ക്കും അ­തു­ത­ന്നെ­യാ­യി­രു­ന്നു. പഠി­ക്കാൻ ആ­കാം­ഷ­യു­ണ്ടാ­യി­രു­ന്നെ­ങ്കി­ലും  ആ­ദ്യ­മൊ­ന്നും ടീ­ച്ച­റു­ടെ നിർ­ദ്ദേ­ശ­ങ്ങൾ പൂർ­ണ­മാ­യി അ­നു­സ­രി­ക്കാൻ കെ­ല്ലർ ത­യ്യാ­റാ­യി­രു­ന്നി­ല്ല. വീ­ട്ടു­കാ­രിൽ നി­ന്ന്‌ കെ­ല്ല­റെ വേർ­പ്പെ­ടു­ത്തി മ­റ്റൊ­രി­ട­ത്തേ­ക്ക്‌ ടീ­ച്ചർ കൊ­ണ്ടു­പോ­യി. പി­ന്നീ­ടു­ള്ള കെ­ല്ല­റു­ടെ മാ­റ്റ­ങ്ങൾ അ­ത്ഭു­ത­ക­ര­മാ­യി­രു­ന്നു­വെ­ന്ന്‌ ടീ­ച്ചർ പ­റ­ഞ്ഞി­ട്ടു­ണ്ട്‌. സ്‌­പർ­ശ­ന­ത്തി­ലൂ­ടെ­യും മ­ണ­ത്തി­ലൂ­ടെ­യു­മാ­യി­രു­ന്നു അ­വർ കെ­ല്ല­റെ പഠി­പ്പി­ച്ച­ത്‌. വ­സ്‌­തു­വും അ­ക്ഷ­ര­ങ്ങ­ളും ത­മ്മി­ലു­ള്ള ബ­ന്ധ­മ­റി­യി­ക്കാൻ ഓ­രോ­യി­ട­ത്തേ­ക്കും അ­വർ കെ­ല്ല­റെ കൊ­ണ്ടു­പോ­യി. വാ­ട്ടർ എ­ന്നു പ­റ­യി­പ്പി­ക്കാൻ ഒ­രു വെ­ള്ള­ച്ചാ­ട്ട­ത്തി­ന­ടു­ത്തേ­ക്കാ­ണ്‌ കെ­ല്ല­റെ ടീ­ച്ചർ കൊ­ണ്ടു­പോ­യ­ത്‌. കെ­ല്ല­റു­ടെ ഒ­രു കൈ വെ­ള്ള­ത്തി­ലേ­ക്ക്‌ നീ­ട്ടി­പ്പി­ടി­ച്ചി­ട്ട്‌ മ­റ്റേ കൈ­യിൽ അ­വ­ർ വാ­ട്ടർ എ­ന്നെ­ഴു­തി. ഒ­ടു­വിൽ ടീ­ച്ച­റു­ടെ ക­യ്യിൽ വാ­ട്ട­റെ­ന്ന്‌ കെ­ല്ല­റും തി­രി­ച്ചെ­ഴു­തി. അ­ന്നൊ­റ്റ രാ­ത്രി കൊ­ണ്ട്‌ ഈ രീ­തി­യിൽ മു­പ്പ­തി­ലേ­റെ വാ­ക്കു­ക­ളാ­ണ്‌ ടീ­ച്ചർ കെ­ല്ല­റെ പഠി­പ്പി­ച്ച­ത്‌.

പ­ത്താ­മ­ത്തെ വ­യ­സിൽ എ­ഴു­താ­നും വാ­യി­ക്കാ­നും കെ­ല്ലർ പ്രാ­പ്‌­തി നേ­ടി. ബോ­സ്റ്റ­ണി­ലെ ഹോ­യാർ­സ്‌ മാൻ സ്‌­കൂൾ എ­ന്ന ബ­ധി­ര വി­ദ്യാ­ല­യ­ത്തി­ലാ­ണ്‌ കെ­ല്ലർ സം­സാ­ര ശേ­ഷി വി­ക­സി­പ്പി­ക്കാ­നു­ള്ള പ­ഠ­നം ന­ട­ത്തി­യ­ത്‌. മ­റ്റു­ള്ള­വർ­ക്ക്‌ മ­ന­സി­ലാ­കു­ന്ന രീ­തി­യിൽ സം­സാ­രി­ക്കാ­നു­ള്ള ശേ­ഷി കെ­ല്ലർ നേ­ടി­യ­ത്‌ ഇ­രു­പ­ത്തി­യ­ഞ്ച്‌ വർ­ഷ­ത്തെ പ­രി­ശ്ര­മ­ത്തി­നൊ­ടു­വി­ലാ­ണ്‌. 1894 മു­തൽ 1896 വ­രെ ന്യൂ­യോർ­ക്കി­ലെ റൈ­റ്റ്‌ ഹു­മ­സൺ ബ­ധി­ര വി­ദ്യാ­ല­യ­ത്തി­ലാ­ണ്‌ കെ­ല്ലർ വി­ദ്യാ­ഭ്യാ­സം ന­ട­ത്തി­യ­ത്‌. സ്‌­കൂൾ ഓ­ഫ്‌ യം­ഗ്‌ ലേ­ഡീ­സ്‌ ഫോർ കേ­ബ്രി­ഡി­ജി­ലെ പഠ­ന­കാ­ല­ത്താ­ണ്‌ കെ­ല്ലർ ത­ന്റെ ജീ­വി­ത­ത്തി­ലെ ഏ­റ്റ­വും പ്രാ­യോ­ഗി­ക­മാ­യ വി­ദ്യാ­ഭ്യാ­സം സ്വാ­യ­ത്ത­മാ­ക്കു­ന്ന­ത്‌. ചു­ണ്ടു­കൾ കൂ­ട്ടി­ച്ചേർ­ത്ത്‌ വാ­യി­ക്കാ­നും ബ്രെ­യിൻ ലി­പി­യും ടൈ­പ്പി­ങു­മെ­ല്ലാം ഇ­വി­ടു­ന്നാ­ണ്‌ കെ­ല്ലർ പഠി­ക്കു­ന്ന­ത്‌. ഇ­വി­ടെ വ­ച്ചു പ­രി­ച­യ­പ്പെ­ട്ട മാർ­ക്ക്‌ ട്വ­യി­നെ­പ്പോ­ലു­ള്ള മ­ഹ­ത്‌ വ്യ­ക്തി­ത്വ­ങ്ങ­ളാ­ണ്‌ ലോ­കം കെ­ല്ല­റെ അ­റി­യു­ന്ന­തി­ന്‌ കാ­ര­ണ­മാ­യ­ത്‌. ഇ­വി­ടെ വ­ച്ച്‌ ത­ന്റെ ഇ­രു­പ­ത്തി­യൊ­ന്നാ­മ­ത്തെ വ­യ­സി­ലാ­ണ്‌ കെ­ല്ലർ ത­ന്റെ ആ­ത്മ­ക­ഥ­യാ­യ സ്റ്റോ­റി ഓ­ഫ്‌ മൈ ലൈ­ഫ്‌ എ­ഴു­തു­ന്ന­ത്‌.

ഇ­ക്കാ­ല­മ­ത്ര­യും ത­ന്റെ­യൊ­പ്പ­മു­ണ്ടാ­യി­രു­ന്ന ഹെലനോ­ടൊ­പ്പം അ­വ­രു­ടെ വ­ര­നാ­യി­രു­ന്ന ജോൺ മ­കി­യും ഈ ആ­ത്മ­ക­ഥാ ര­ച­ന­യിൽ നിർ­ണ്ണാ­യ­ക പ­ങ്കു വ­ഹി­ച്ചു. റാ­ഡ്‌­ക്ളി­ഫ്‌ കോ­ളേ­ജിൽ നി­ന്ന്‌ ഇ­രു­പ­ത്തി­നാ­ലാം വ­യ­സിൽ ബി­രു­ദം പൂർ­ത്തി­യാ­ക്കി­യ ശേ­ഷം ഈ­നി­യു­ള്ള ജീ­വി­തം ലോ­ക­ത്തു­ള്ള അ­ന്ധർ­ക്കും ബ­ധി­രർ­ക്കു­മാ­യി മാ­റ്റി­വ­യ്‌­ക്കാൻ കെ­ല്ലർ തീ­രു­മാ­നി­ച്ചു. ഇ­തു മാ­ത്ര­മാ­യി­രു­ന്നി­ല്ല അ­വ­രു­ടെ പ്ര­വർ­ത്ത­ന മേ­ഖ­ല സ്‌­ത്രീ­കൾ നേ­രി­ടു­ന്ന പ്ര­ശ്‌­ന­ങ്ങ­ള­ട­ക്ക­മു­ള്ള നി­ര­വ­ധി സാ­മൂ­ഹി­ക അ­സ­മ­ത്വ­ങ്ങൾ­ക്കെ­തി­രേ അ­വർ എ­ഴു­തു­ക­യു­ണ്ടാ­യി .ഇ­ത്ത­രം കാ­ര്യ­ങ്ങ­ളെ കു­റി­ച്ച്‌ പഠി­ക്കു­ന്ന­തി­നു വേ­ണ്ടി ലോ­കം മു­ഴു­വൻ അ­വർ സ­ഞ്ച­രി­ച്ചു.                                 സ്‌­ത്രീ സ­മ­ത്വ­ത്തി­നു വേ­ണ്ടി എ­ന്നും വാ­ദി­ച്ചി­ട്ടു­ള്ള കെ­ല്ല­റു­ടെ പ്ര­ശ­സ്‌­ത­മാ­യ ലേ­ഖ­ന­ങ്ങ­ളാ­ണ്‌ ഗ്രേ­റ്റ്‌  അ­മേ­രി­ക്കൻ വു­മൺ, പു­ട്ട്‌ യു­വർ ഹ­സ്‌­ബന്റ്‌­സ്‌ ഇൻ ദ കി­ച്ചൺ എ­ന്നി­വ. പ­‍്രന്ത്ര­ണ്ടോ­ളം പു­സ്‌­ത­ക­ങ്ങ­ലും അ­വർ ര­ചി­ച്ചി­ട്ടു­ണ്ട്‌.

1915 ൽ പ്ര­ശ­സ്‌­ത ന­ഗ­ര ശി­ല്‌­പി ജോർ­ജ്‌ കെ­സ്ള­റു­ടെ സ­ഹാ­യ­ത്തോ­ടെ അ­വർ 1915 ൽ അ­ന്ധ­ത­ക്കും പ­ട്ടി­ണി­ക്കു­മെ­തി­രേ പോ­ര­ടി­ക്കാൻ ഹെ­ലൻ കെ­ല്ലർ ഇ­ന്റർ­നാ­ഷ­ണൽ ഫൗ­ണ്ടേ­ഷൻ രൂ­പീ­ക­രി­ച്ചു. 1921 ൽ അ­മേ­രി­ക്കൻ ഫെ­ഡ­റേ­ഷൻ ഫോർ ദ ബ്ളൈൻ­ഡ്‌ രൂ­പീ­ക­രി­ച്ച­പ്പോൾ അ­തി­ലെ ഏ­റ്റ­വും സ­ജീ­വ­യാ­യ പ്ര­വർ­ത്ത­ക­യും അ­വ­രാ­യി­രു­ന്നു. യു­ദ്ധ­ത്തിൽ കാ­ഴ്‌­ച ന­ഷ്‌­ട­പ്പെ­ട്ട­വ­രെ സ­ഹാ­യി­ക്കാ­നാ­യി രൂ­പി­ക­രി­ച്ച പെർ­മന്റ്‌ വാർ റി­ലീ­ഫ്‌ ഫ­ണ്ടി­ലും അ­വർ പ­ങ്കാ­ളി­യാ­യി. ഇ­താ­ണ്‌ പി­ന്നീ­ട്‌ അ­മേ­രി­ക്കൻ ബ്രെ­യി­ലീ പ്രെ­സ്‌ എ­ന്ന പേ­രിൽ പ്ര­ശ­സ്‌­ത­മാ­യ­ത്‌.

സോ­ഷ്യ­ലി­സ­ത്തിൽ വി­ശ്‌­സി­ച്ചി­രു­ന്ന അ­വർ 1909 -1921  കാ­ല­ഘ­ട്ട­ത്തിൽ അ­തി­നെ കു­റി­ച്ച്‌ നി­ര­വ­ധി ലേ­ഖ­ന­ങ്ങ­ളെ­ഴു­തി. യൂ­ജിൻ ഡെ­ബ്‌­സി­നെ അ­നു­കൂ­ലി­ച്ചു­കൊ­ണ്ടു­ള്ള ഈ ലേ­ഖ­ന­ങ്ങൾ പി­ന്നീ­ട്‌  ഔ­ട്ട്‌ ഓ­ഫ്‌ ഡാർ­ക്ക്‌ എ­ന്ന പേ­രിൽ പു­സ്‌­ത­ക­മാ­യി പ്ര­സി­ദ്ധീ­ക­രി­ച്ചു. സോ­ഷ്യ­ലി­സ­ത്തോ­ടു­ള്ള അ­വ­രു­ടെ അ­ടു­പ്പം അ­വർ­ക്കെ­തി­രേ വി­മർ­ശ­ന­ങ്ങ­ളു­യർ­ന്നു വ­രാ­നി­ട­യാ­ക്കി­യെ­ങ്കി­ലും ത­ന്റെ നി­ല­പാ­ടു­ക­ളെ എ­ന്നും വി­ളി­ച്ചു പ­റ­യാ­നു­ള്ള ത­ന്റേ­ടം അ­വർ­ക്കു­ണ്ടാ­യി­രു­ന്നു.

കെ­ല്ല­റു­ടെ ആ­ത്മ­ക­ഥ­യാ­യ സ്റ്റോ­റി ഓ­ഫ്‌ മൈ ലൈ­ഫി­നെ അ­ടി­സ്ഥാ­ന­മാ­ക്കി നി­ര­വ­ധി നാ­ട­ക­ങ്ങ­ളും സി­നി­മ­ക­ളും ഇ­റ­ങ്ങി­യി­ട്ടു­ണ്ട്‌. ഹെ­ലൻ കെ­ല്ല­റെ കു­രി­ച്ചു­ള്ള ദി മി­രാ­ക്കിൾ വർ­ക്കർ എ­ന്ന സി­നി­മ­യി­ലെ അ­ഭി­ന­യ­ത്തി­ന്‌ പ­റ്റി ഡ്യൂ­ക്കി­ന്‌ ഓ­സ്‌­കർ പു­ര­സ്‌­കാ­രം ല­ഭി­ച്ചി­ട്ടു­ണ്ട്‌.

അ­തു­ല്യ­വും അ­വി­സ്‌­മ­ര­ണീ­യ­വു­മാ­യ കെ­ല്ല­റു­ടെ ജീ­വി­ത­ത്തി­ന്‌ നി­ര­വ­ധി പു­ര­സ്‌­കാ­ര­ങ്ങൾ നൽ­കി ലോ­കം ആ­ദ­രി­ച്ചി­ട്ടു­ണ്ട്‌. ല­യ­ണ്‌­സ്‌ ഹു­മാ­നി­റ്റേ­റി­യൻ അ­വാർ­ഡ്‌,­പ്ര­സി­ഡൻ­ഷ്യൽ മെ­ഡൽ പോർ പ്രീ­ഡം എ­ന്നി­വ അ­വ­യിൽ ചി­ല­തു­മാ­ത്രം.

നി­ര­വ­ധി ത­വ­ണ ത­ന്നെ പി­ടി­കൂ­ടി­യ പ­ക്ഷാ­ഘാ­ത­ത്തി­നു ശേ­ഷം 1968 ൽ ഹെ­ലൻ കെ­ല്ലർ മ­ര­ണ­മ­ട­ഞ്ഞ­പ്പോൾ ലോ­കം ക­ണ്ടി­ട്ടു­ള്ള ഏ­റ്റ­വും മ­ഹ­ത്താ­യ പ­ത്ത്‌ വ്യ­ക്തി­ത്ത­ങ്ങ­ളി­ലൊ­ന്നാ­യാ­ണ്‌ അ­വ­രെ മാ­ധ്യ­മ­ങ്ങൾ വി­ശേ­ഷി­പ്പി­ച്ച­ത്‌.

ഒ­രു നി­ദ്ര­ക്കി­ടെ­യാ­ണ്‌ കെ­ല്ലർ മ­രി­ക്കു­ന്ന­ത്‌. ക്രൂ­ര­മാ­യ അ­ന്ധ­കാ­ര­ത്തേ­യും നി­ശ­ബ്‌­ദ­ത­തേ­യും തോൽ­പ്പി­ച്ച്‌ അ­പാ­ര­മാ­യ ആ­ത്മ­വി­ശ്വാ­സ­ത്തോ­ടെ ലോ­ക­ത്തെ നോ­ക്കി­ക്ക­ണ്ട അ­വർ ഇ­ന്നും ഉ­റ­ങ്ങു­ക­യാ­ണെ­ന്ന്‌ വി­ശ്വ­സി­ക്കാ­നാ­ണ്‌ എ­ല്ലാ­വ­രും ഇ­ഷ്‌­ട­പ്പെ­ടു­ന്ന­ത്‌. അ­വർ­ക്ക­രി­കിൽ കൈ­പി­ടി­ച്ച്‌ ആ­നി സു­ള്ളി­വർ എ­ന്ന അ­ധ്യാ­പി­ക­യു­മു­ണ്ടെ­ന്നും….­ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

gupschumathra1@gmail.com