22.6.21

ശങ്കരപ്പിള്ള ജി. (ജി. ശങ്കരപ്പിള്ള)

കുട്ടികളുടെ നാടകക്കാരന്‍......









മലയാളത്തിലെ ശ്രദ്ധേയനായ നാടകകൃത്ത്‌ എന്നതിനപ്പുറം കുട്ടികള്‍ക്ക്‌ 
ഒരു നാടകവേദി എന്ന ആശയം സഫലമാക്കിയ വ്യക്തിയാണ്‌ ജി.ശങ്കരപ്പിളള.

ജീവിതരേഖ

1930 ജൂണ്‍ 22-ന്‌ തിരുവനന്തപുരത്തിനടുത്തുള്ള ചിറയിന്‍കീഴിലാണ്‌ ജി.ശങ്കരപ്പിളള ജനിച്ചത്‌.
അച്ഛന്‍ ഗോപാലപിള്ള.
അമ്മ  കമലാക്ഷി.
മലയാളത്തില്‍ ഏകാങ്കനാടകങ്ങളെയും ബാലനാടകത്തെയും  പ്രസ്ഥാനമാക്കി വളര്‍ത്തിയത്‌ ശങ്കരപ്പിള്ളയാണ്‌.  സ്നേഹദൂതന്‍,സബര്‍മതി ദൂരെയാണ്‌ മൂന്ന്‌ പണ്ഡിതന്മാരും പരേതനായ ഒരു സിംഹവും തുടങ്ങി ഇരുപത്തഞ്ചിലധികം ഏകാങ്കനാടകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌.സംഗീത നാടക അക്കാദമി ചെയര്‍മാന്‍,സ്‌കൂള്‍ ഓഫ്‌ ഡ്രാമയുടെ ഡയറക്ടര്‍ എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്‌.  1980ല്‍ തൃശൂരില്‍ സ്ഥാപിതമായ രംഗചേതനയുടെ രക്ഷാധികാരിയായിരുന്നു. 
നാടകം എന്ന കലാരൂപത്തിന് സമര്‍പ്പിക്കപ്പെട്ടതായിര‍ുന്ന‍ു അദ്ദേഹത്തിന്റെ ജീവിതം.
1960 കളിലാണ്‌ കുട്ടികള്‍ക്കായി ഒരു നാടകവേദി എന്ന ആശയം ഉദിക്കുന്നത്‌.തിരുവനന്തപുരത്തെ വെഞ്ഞാറമൂട്‌ കേന്ദ്രീകരിച്ച്‌ രംഗപ്രഭാത്‌ എന്ന പേരില്‍ കുട്ടികളുടെ നാടകവേദിക്ക്‌ അദ്ദേഹം തുടക്കമിട്ടു.കുട്ടികളെ പൂര്‍ണ്ണമായും ഉള്‍പ്പെടുത്തിക്കൊണ്ടും അവരുടെ ആശയങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ടുമുള്ള അവതരണങ്ങളാണ്‌ ഉണ്ടായത്‌.തുടര്‍ന്ന്‌ ശങ്കരപ്പിള്ള കുട്ടികള്‍ക്കായി 30-ഓളം നാടകങ്ങളും രചിച്ചു.ഗുരുദക്ഷിണ,പുഷ്പകിരീടം,നിഴല്‍, ഒരുകൂട്ടം ഉറുമ്പുകള്‍,ചിത്രശലഭങ്ങള്‍..എന്നിവ അവയില്‍ ചില നാടകങ്ങളാണ്‌.എഴുതിയ നാടകങ്ങളെല്ലാം  രംഗപ്രഭാതില്‍ അവതരിപ്പിക്കാനും അദ്ദേഹത്തിന്‌ കഴിഞ്ഞു.

നാടകങ്ങള്‍

  •     സ്‌നേഹദൂതന്‍ (1956)
  •     വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു (1958)
  •     റയില്‍പ്പാളങ്ങള്‍
  •     പൂജാമുറി (1966)
  •     ഭരതവാക്യം (1972)
  •     ബന്ദി (1977)
  •     മണല്‍ത്തരികള്‍ (1978)
  •     കറുത്ത ദൈവത്തെ തേടി (1980)
  •     കിരാതം (1985)
  •     സബര്‍മതി ദൂരെയാണ്


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

gupschumathra1@gmail.com