ഭൗതികസൗകര്യങ്ങൾ



ഭൗതികസൗകര്യങ്ങൾ

                  പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൂൾ അഭിമാനാർഹമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. 20 കമ്പ്യൂട്ടറുകളും 5 ലാപ്ടോപ്പുകളും ഉൾപ്പെടുന്ന സുസജ്ജമായ കമ്പ്യൂട്ടർ ലാബ് സ്കൂളിന്റെ അഭിമാനമാണ്. ബഹു. ടി .എൻ. സീമ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു ലഭിച്ച ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര ലാബുകൾ പഠനപ്രവർത്തനങ്ങൾക്ക് മികവാർന്ന പ്രചോദനം നൽകുന്നു. ബഹു രാജ്യസഭാംഗം പി.ജെ. കുുര്യന്റെ ഫണ്ട് കൊണ്ട് നിർമ്മിച്ച 2000 പുസ്തകങ്ങളുളള ലൈബ്രറി കുുട്ടികളെയും അമ്മമാരെയും അറിവിന്റെ, മൂല്യ ബോധത്തിന്റെ, ആസ്വാദനത്തിന്റെ ഉന്നതങ്ങളി ലേക്ക് ഉയർത്തുന്നു. ശാസ്ത്ര ലാബിലേക്ക് ആവശ്യമായ ലാബ് സാമഗ്രികൾ സ്പോൺസർ ചെയ്തത് തോട്ടുങ്കൽ അജിത്തും സുധീറും ചേർന്നാണ്. ലാബിലേക്ക്ആവശ്യമായ ഫർണിച്ചറുകൾ സംഭാവന ചെയ്തത് ചുമത്ര കോവൂർ പുന്നൂസ് തോമസാണ്. ടൈൽ പാകിയ ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസ് റൂം, കളിസ്ഥലം, സൈക്കിളുകൾ , ഡൈനിങ് ഹാൾ, വൃത്തിയുളള പാചകപ്പുര, കുടിവെളള വിതരണം, വിസ്മയചുമർ തുടങ്ങിയവ കുട്ടികൾക്ക് മികച്ച, സംതൃപ്തമായ പഠനാന്തരീക്ഷം നൽകുന്നു.
 

37259 35.jpg


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

gupschumathra1@gmail.com