22.10.17

പ്രതിഭാ സംഗമം

 പ്രതിഭാ സംഗമം
37259 83.jpg
ഉദ്ഘാടനം : ശ്രീ ജോസഫ് എം പുതുശ്ശേരി  (മുൻ എം എൽ എ)


 
ഗ്രാമ കേളി കലാ-സാംസ്കാരിക പരിസ്ഥിതി സംഘടന(പത്തനംതിട്ട ജില്ല)യുടെയും ചുമത്ര ഗവൺമെന്റ് യുപി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ 2017 ഒക്ടോബർ 21 ന് ശനിയാഴ്ച ഉച്ചക്ക് 2 മണി മുതൽ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ചിത്രരചനാ മത്സരം -- "പ്രതിഭാ സംഗമം" --സംഘടിപ്പിച്ചു. പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിലായാണ് മത്സരം ക്രമീകരിച്ചത്. വൈകുന്നേരം 3 : 30ന് നടന്ന സമ്മേളനം മുൻ എം എൽ എ ശ്രീ ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ തിരുവല്ല ശാഖാ മാനേജർ വിജയികൾക്ക് ക്യാഷ് അവാർഡും മെമന്റോയും സർട്ടിഫിക്കറ്റും സമ്മാനിച്ചു. പിറ്റിഎ പ്രസിഡന്റ് ശ്രീമതി സുലോചന അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാഗതം പറഞ്ഞു. ശ്രീ തോമസ് ചാക്കോ, ശ്രീ റോയ്, ശ്രീ ബിനു കൊച്ചു ചെറുക്കൻ എന്നിവർ നേത‍ൃത്വം നൽകി.
              
37259 72.jpg
37259 82.jpg 37259 74.jpg 37259 75.jpg 37259 76.jpg 37259 77.jpg 37259 78.jpg 37259 79.jpg

ഗാന്ധി ജയന്തി

ഗാന്ധി ജയന്തി വാരാചരണം
---- ശുചീകരണം----
 
37259 13.jpg
ശുചീകരണം
                 അന്തർ സ്കൂൾതല ക്വിസ് മത്സരത്തിൽ പങ്കെടുത്ത 
                     വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ
37259 37.jpg
 
 
 
 
 
37259 67.jpg 
 
 

                      ക്വിസ് മാസ്റ്റ൪  :  ശ്രീ റോയി സ൪
 37259 70.jpg
                     
37259 66.jpg
37259 38.jpg
                  ----മത്സരവിജയികൾ----
37259 22.jpg
37259 39.jpg
37259 64.jpg
37259 65.jpg

ദേശീയ അധ്യാപകദിനം

ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡൻറായ ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ദേശീയ അധ്യാപകദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു.
 എൽ പി വിഭാഗം 
     *ചിത്രരചന മത്സരം 
           വിഷയം : "എന്റെ സ്വപ്നത്തിലെ ശുചിത്വ ഇന്ത്യ "
       വിജയി  :  രാജലക്ഷ്മി 
 യു പി വിഭാഗം
      *ഉപന്യാസ മത്സരം
           വിഷയം :"എന്റെ ഭാരതത്തെ ശുചിത്വമാക്കാൻ ഞാൻ എന്തെല്ലാം ചെയ്യും"
       വിജയി   :  ദേവൂട്ടി ബാലചന്ദ്രൻ 
      *ബോധവൽക്കരണ ക്ലാസ് : "കുട്ടികൾക്കെതിരായുളള അതിക്രമങ്ങൾ"
      *posco പരാതിപ്പെട്ടി സ്കൂളിൽ സ്ഥാപിച്ചു.

ഓണാഘോഷം

 --- "ഓണപ്പൊലിക" ---

ഈ വർഷത്തെ ഓണാഘോഷം--- "ഓണപ്പൊലിക" --- വിപുലമായ രീതിയിൽ ആഘോഷിച്ചു. ഓണാഘോഷ പരിപാടികൾ ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സൈബു ഉദ്ഘാടനം ചെയ്തു. അത്തപ്പൂക്കള മത്സരവും തിരുവാതിരക്കളിയും മിഠായി പെറുക്കൽ, കസേരകളി, നാരങ്ങ സ്പൂൺ ഓട്ടം, തീപ്പെട്ടിക്കൊള്ളിയും മെഴുകുതിരിയും, സുന്ദരിക്ക് പൊട്ടുകുത്തൽ, പുലികളി തുടങ്ങിയ കളികളും ഓണാഘോഷത്തിന് മാറ്റ് കൂട്ടി .. കുട്ടികളുടെ തിരുവാതിരകളിയും ഓണപ്പാട്ടുകളും ഓണാഘോഷ പരിപാടികൾക്ക് തിളക്കമേകി. അമ്മമാരുടെ തിരുവാതിരക്കളി ഓണപ്പൊലികയെ തികച്ചും വ്യത്യസ്ഥമാക്കി. ഉച്ചക്ക് വിഭവ സമൃദ്ധമായ ഓണ സദ്യയും പായസവും ഉണ്ടായിരുന്നു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവവിദ്യാർഥികളുടെയും സാന്നിധ്യം ചടങ്ങിന് ധന്യതയേകി.
37259 19.jpg
37259 90.jpg.
.
37259 30.jpg

37259 31.jpg

സ്കൂള്‍ കായിക മേള

സ്കൂള്‍ കായിക മേള

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി നടന്ന പരിപാടികൾ
===========================================
*പതാക നിർമ്മാണം
*ബാഡ്ജ് നിർമ്മാണം
*എഴുപതിന്റെ നിറവിൽ ഇന്ത്യ - 'സ്വാതന്ത്രദിന പതിപ്പ് നിർമാണം' .
*സ്വാതന്ത്ര്യ ദിന  ക്വിസ് മത്സരം

       വിജയികൾ
                എൽ പി വിഭാഗം
                                   അക്ഷയ shibu
                          സനീഷ് സത്യനാഥ

                യു പി വിഭാഗം
                                    വിസ്മയ വിനോദ്
                                    മറിയാമ്മ ജോസഫ്
സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 9 : 30 ന് എസ് എം സി ചെയർമാൻ ശ്രീ സുനിൽ ചെല്ലപ്പ൯ പതാക ഉയർത്തി. വികസന സമിതി അംഗം ശ്രീ റെനി ജോർജ്ജ് ,  ഹെഡ്മിസ്ട്രസ് ശ്രീമതി മേരിസൈബു  എന്നിവർ  സ്വതന്ത്ര്യ  ദിന   ആശംസകൾ   നേർന്നു. വിദ്യാർത്ഥികൾക് മധുര പലഹാരം വിതരണം ചെയ്തു. സ്റ്റാഫ്‌  സെക്രടറി നന്ദി പറഞ്ഞു.
സ്വാതന്ത്ര്യ ദിനാഘോഷം

പതാക ഉയര്‍ത്തുന്നു

ഹിരോഷിമ-നാഗസാക്കി ദിനാചരണം

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ    ഹിരോഷിമ-നാഗസാക്കി ദിനാചരണം നടത്തി . ദിനാചരണ  പ്രഭാഷണം   ശ്രീമതി   ആഷിന അഷ്റഫ് നടത്തി . ക്വിസ് മത്സരവും നടത്തി.

ജ‍ൂൺ 21 - അന്താരാഷ്ട്ര യോഗ ദിനം


വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനമായ ജൂലൈ 5 ബഷീർ അനുസ്മരണം നടന്നു .രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ബേപ്പൂർ സുൽത്താനെക്കുറിച്ച് വ്യക്തി  വിവരങ്ങൾ ആറാം ക്ലാസിലെ   ദേവൂട്ടി     ബാലചന്ദ്രൻ അവതരിപ്പിച്ചു.  തുടർന്ന് ഉച്ചയ്ക്ക് 1 .10  ന് വിദ്യാരംഗം ക്ലബ്ബിൽ ശ്രീ അജയകുമാർ എം കെയുടെ നേതൃത്വത്തിൽ ബഷീർ കൃതികളുടെ പരിചയപ്പെടുത്തലും പ്രഭാഷണവും നടന്നു.  ബഷീർകൃതികൾ വായനക്കായി    കുട്ടികൾക്ക് നൽകി.
  ബഷീർ അനുസ്മരണ ക്വിസ്സ് വിജയികൾ 
      എൽ പി വിഭാഗം : അക്ഷയ ഷിബു , രാജീരാജൻ  

     യു പി വിഭാഗം :     മാധുരി സുനിൽ

വായനാവാരാചരണം


20.10.17

വായനാ വാരാചരണം


    '''വായനാ ദിനാചരണം'''                              
 

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ശ്രീ.   പി .എൻ .പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് വായനാദിനം ആചരിച്ചു . അന്നേദിവസം രാവിലെ 9:40 ന് പ്രത്യേക അസംബ്ലി നടന്നു.  ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സൈബു ഉദ്ഘാടനം ചെയ്തു . കുട്ടികൾ വായനാദിന പ്രതിജ്ഞ എടുത്തു.

----'''വായനാ ദിന പരിപാടികൾ'''----
             *വായനാ ദിന പ്രതിജ്ഞ             
         *പ്രഭാഷണങ്ങൾ             
                വിഷയം : വായനാ ദിനത്തിന്റെ പ്രാധാന്യം,
               പ്രഭാഷകർ :  കുമാരി മറിയാമ്മ ജോസഫ്(വിദ്യാർത്ഥിനി) 
                               ശ്രീ  അജയകുമാർ. എം. കെ.
                                (വിദ്യാരംഗം കൺവീനർ)
          *പുസ്തകം പരിചയപ്പെടുത്തൽ :  മാധുരി സുനിൽ                                                               (വിദ്യാർത്ഥിനി)                       
           ( കവിത: വളപ്പൊട്ടുകൾ , ശ്രീ ഒ എൻ വി കുറുപ്പ് )

             
                                                                  
       
           *കവിതാലാപനം : കെസ് യ രാജേഷ് (വിദ്യാർത്ഥിനി)
                       
                                (കവിത : നറുമൊഴി)

          *ആശംസ :  ആൽവിൻ(സ്കൂൾ ലീഡർ)



..തിയ്യതി.. ......മത്സരങ്ങൾ...... ...വിജയികൾ..
19/06/ 17  ക്വിസ് ഷഹാന ഷഹനാസ് 
കെവിൻ രാജേഷ്
20/06/ 17 ചിത്രരചന
( വിഷയം : ഗ്രാമഭംഗി)
ആൽവിൻ 
കെവിൻ രാജേഷ്
21/06/17 കവിതാലാപനം
22/06/17 വായനാ മത്സരം (യു പി
 (പാത്തുമ്മയുടെ ആട്)
ദേവൂട്ടി ബാലചന്ദ്രൻ 
മറിയാമ്മ ജോസഫ്
23/06/17 വായനമത്സരം (L.P)  
( ഉണ്ണികളെ ഒരു കഥ പറയാം)
അക്ഷയ ഷിബു രാജലക്ഷ്മി



                 


16.10.17

ബാലാവകാശ ദിനം




ദേശീയ ബാലാവകാശ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്കു വേണ്ടി ബോധവൽക്കരണ ക്ലാസ് 12 /08 /2017   ന്  സംഘടിപ്പിച്ചു . 'കുട്ടികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ' എന്ന വിഷയത്തെക്കുറിച്ച് help  desk ന്റെ നേതൃത്വത്തിൽ ആഷിന അഷ്റഫ് ക്ലാസ് എടുത്തു ..ചൈൽഡ് ലൈൻ നമ്പർ , ചൈൽഡ് ഹെൽപ് ലൈൻ നമ്പർ എന്നിവ കുട്ടികൾക്കു നൽകി.

പരിസ്ഥിതി ദിനം








ജൈവവൈവിധ്യ പാർക്ക് ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി മേരി ഷൈബു നിർവഹിച്ചു.    

  "'പരിസ്ഥിതി ദിന  പരിപാടികൾ"'


  • മഴക്കുഴി നിർമ്മാണം
  • ചിത്രരചനാ മത്സരം 

            വിഷയം : ഹരിതഭൂമി സുന്ദര ഭൂമി


  • പരിസ്ഥിതി ദിന ക്വിസ് 
  • പരിസ്ഥിതിദിന ബോധവൽക്കരണ ക്ലാസ്സ്

   വിഷയം : പാരിസ്ഥിതിക പ്രശ്നങ്ങളും മാലിന്യ നിർമാർജ്ജനവും

  • പരിസ്ഥിതി ദിന പ്രതിജ്ഞ 
  • വൃക്ഷത്തൈ വിതരണം

          വാർഡ് കൗൺസിലർ:  ശ്രീമതി കെ കെ സാറാമ്മ


പ്രവേശനോത്സവം





പ്രവേശനോത്സവം
മെയ് 31 ന് രക്ഷിതാക്കളുടെ സഹകരണത്തോടെ സ്കൂളും പരിസരവും വൃത്തിയാക്കി. ജൂൺ ഒന്നാം തീയതി  10 മണിക്ക്  ഹെഡ്മാസ്റ്റർ ശ്രീ പ്രിൻസ് MD പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു . എസ് .എം  . സി ചെയർമാൻ  പാസ്റ്റർ മാത്യു ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ സജി മാത്യു,ശ്രീ അജയകുമാർ.എം.കെ എന്നിവർ ആശംസകളർപ്പിച്ചു. ഒന്നാം ക്ലാസിലേക്കും പ്രീ പ്രൈമറി യിലേക്കും പ്രവേശനം നേടിയ കുട്ടികളെ ബലൂണുകളും മധുരവും നൽകി മുതിർന്ന കുട്ടികൾ സ്വീകരിച്ചു. ഹെഡ്മാസ്റ്റർ പഠനോപകരണ കിറ്റ് സമ്മാനിച്ചു. പ്രവേശനോത്സവ ഗാനം പാടി . തുടർന്ന്  കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.  ഡാൻസ് ,ആക്ഷൻ സോങ്ങ്,  ഗ്രൂപ്പ് സോങ്ങ് , നാടൻ പാട്ട്, കസേരകളി ബോള്പാസിംഗ് ഗെയിം എന്നിവ പ്രവേശനോത്സവത്തിന് മിഴിവേകി .  കലാപരിപാടികൾ ആസ്വദിക്കുവാനും സഹായ സഹകരണത്തിനും ആയി പൂർവ്വ വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും ആദ്യാവസാനം വരെ പരിപാടിയിൽ പങ്കെടുത്തു .സമൃദ്ധമായ സദ്യയും പായസവും വിതരണം ചെയ്തു.