ഈ കോവിഡ് കാലത്ത് വീടുകളിൽ ഒതുങ്ങി കൂടുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക്... അക്ഷരങ്ങളെ ഹൃദയത്തോട് ചേർത്ത് പിടിക്കാൻ..... അതിലൂടെ പ്രതിസന്ധികളെ നേരിടാനുള്ള ഊർജ്ജം സമാഹരിക്കാൻ അവസരം ഒരുക്കി കൊണ്ട് ചുമത്ര ഗവ. യു പി സ്കൂൾ ഇ-വായനശാല എന്ന പേരിൽ ഓൺലൈൻ ലൈബ്രറി ഒരുക്കുന്നു.
ഡിജിറ്റൽ വായനയുടെ സാധ്യതകളെ
ചേർത്തുപിടിച്ചുകൊണ്ട് നമുക്ക് മുന്നേറാം.....
വീട്ടിലിരിക്കുന്ന ഈ സമയങ്ങളിൽ നല്ല പുസ്തകങ്ങളുടെ
സ്നേഹിതന്മാരായി നമുക്ക് മാറാം.....
ഈ സംവിധാനം മുഴുവൻ കുട്ടികളും പ്രയോജനപ്പെടുത്തുമെന്നു വിശ്വസിക്കുന്നു .
അറിവിന്റെ ആകാശത്തിലേക്കു എല്ലാ കുഞ്ഞുങ്ങൾക്കും സ്വാഗതം .....