21.6.21

ജൂൺ 21 - അന്താരാഷ്ട്ര യോഗാദിനം


ഇന്ന് ജൂൺ 21 ലോകം അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു. 
മാനസിക സമ്മർദ്ദങ്ങൾ ലഘ‍ൂകരിക്കാൻ സഹായിക്ക‍ുന്ന വ്യായാമമ‍ുറകളാണ് യോഗ. 
വാമൊഴികളില‍ൂടെ ശിഷ്യപരമ്പരകൾക്ക് പകർന്ന് കിട്ടിയ വിജ്ഞാനം പിന്നീട് താിളിയോലകളില‍ൂടെ കൈമാറ്റം ചെയ്യപ്പെട്ട‍ു.
ശ്വാസകോശത്തിന്റെയ‍ും തലച്ചോറിന്റെയ‍ും പ്രവർത്തനങ്ങളെ സ്വാധീനിച്ച് നല്ല ചിന്തകള‍ും അത് വഴി സ്വഭാവര‍ൂപീകരണത്തിന‍ും യോഗ സഹായിക്ക‍ുന്ന‍ു. വളരെ ചെറുപ്പത്തില്‍ തന്നെ യോഗ അഭ്യസിച്ചു പോരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി, സെപ്‌റ്റംബര്‍ 14–ന്‌ യു.എന്‍ സമ്മേളന വേദിയില്‍വച്ച്‌ ഈ അന്താരാഷ്ട്ര യോഗാദിനം എന്ന ആശയം അവതരിപ്പിച്ചു. 2014 ഡിസംബര്‍ 14–ന്‌ അംഗീകരിയ്ക്കപ്പെടുകയുണ്ടായി. ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമാണ് ജൂൺ 21. ഈ ദിനമാണ് യോഗ ദിനമായി തെരഞ്ഞെട‍ുത്തത്. സദ് ഗ‍ുര‍ുക്കൻമാര‍െ അന‍ുസ്‍മരിക്ക‍ുന്നതിന‍ുളള ഒര‍ു ദിവസം ക‍ൂടിയാണിന്ന്.
പുരാതന ഭാരത്തിന്റെ വിലമതിക്കാനാകാത്ത ഉപഹാരമാണ് യോഗ. മനസിന്റേയും ശരീരത്തിന്റേയും ചിന്തയുടേയും പ്രവര്‍ത്തിയുടേയും നിയന്ത്രണത്തിന‍ും സഹായിക്ക‍ുന്ന ഒര‍ു കായിക പ്രവർത്തനം ക‍ൂടിയാണ് യോഗ. 2015 ജ‍ൂൺ 21 ന് ന്യ‍ൂഡൽഹിയിലെ രാജ്പതിൽ വെച്ചാണ് ആദ്യമായി അന്താരാഷ്ട്രയോഗദിനം ആഘോഷിച്ചത്. ആദ്യ യോഗ ദിന ആഘോഷം ഗിന്നസ് ബ‍ുക്കിൽ ഇടം പിടിച്ച‍ു.പ്രധാനപ്പെട്ട യോഗ ക‍ൃതിയാണ് അഷ്ടാംഗ യോഗ. പതഞ്ജലി മഹർഷിയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ് . 

 എന്താണ് യോഗ?

പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി നിത്യപരിശീലനത്തിലൂടെ മനുഷ്യ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകള്‍ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമ മുറയാണ് യോഗ. 5000ത്തോളം വര്‍ഷം പഴക്കമുള്ള യോഗാഭ്യാസം ഒരു വ്യായാമമുറയ്ക്ക് അപ്പുറം ഒരു ജീവിത ചര്യയാണ്. യോഗ എന്ന സംസ്ക‍ൃത വാക്കിനര്‍ത്ഥം കൂടിച്ചേരല്‍ എന്നാണ് അതായത്. ശരീരത്തിന്റേയും മനസിന്റേയും ശ്വാസത്തിന്റേയും കൂടിച്ചേരല്‍ ആണ് യോഗ.യോഗ വെറും ശാരീരിക വ്യായാമങ്ങളോ ആസനങ്ങളോ മാത്രമല്ല. അതു ശരീരം, മനസ്സ്, ആത്മാവ്, പ്രപഞ്ചം എന്നിവയെ സംയോജിപ്പിക്കുകയാണു ചെയ്യുന്നത്. അത് ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താരീതിയിലും നിലപാടിലും വലിയ വ്യത്യാസമുണ്ടാക്കുന്നു.

 യോഗയുടെ ഗുണങ്ങൾ 

1. മനസ്സിനെ പൂര്‍ണമായും ശാന്തമാക്കി ശക്തി നല്‍കുന്നു. 
2. ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു രക്തചംക്രമണം സാധാരണ ഗതിയിലാക്കുന്നു 
3. മനഃസംഘര്‍ഷം അകറ്റുന്നു, തലച്ചോറിലേക്കുള്ള ഞരമ്പുകളെ ഉത്തേജിപ്പിച്ച് രക്തയോട്ടം കൂട്ടുക വഴി ക്ഷീണം കുറയുന്നു,
4. അനാവശ്യ ചിന്തകളെയും വികാരങ്ങളെയും അകറ്റുന്നു
5. രക്തസമ്മര്‍ദം കുറയ്ക്കുന്നു ശരീരത്തിലെ നാഡികളെയെല്ലാം ശുദ്ധീകരിക്കുന്നു 
6. ശ്വാസകോശങ്ങള്‍ക്ക് കരുത്ത് നല്‍കുന്നു ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. 
7.ജീവിതശൈലി രോഗങ്ങളിൽ നിന്ന് രക്ഷ നൽക‍ുന്ന‍ു. 
യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
  • വളരെ അയഞ്ഞ വസ്ത്രങ്ങളും ഇറുകിയ വസ്ത്രങ്ങളും ധരിക്കാതെ നിങ്ങൾക്ക് പാകമായ വസ്ത്രങ്ങൾ ധരിക്കുക. യോഗയുടെ വിവിധ ഘട്ടങ്ങളും ആസനങ്ങളും കടക്കുമ്പോൾ നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. 
  • ഭക്ഷണം കഴിച്ച് 1,2 മണിക്കൂര്‍ കഴിഞ്ഞ് യോഗ ചെയ്യാം. 
  • വയര്‍ നിറഞ്ഞിരിയ്ക്കുമ്പോള്‍ ശരീരത്തില്‍ രക്തചംക്രമണമെല്ലാം ഭക്ഷണം ദഹിപ്പിക്കാന്‍ വേണ്ടി വയറിലേക്കാണ് കൂടുതലായി ഒഴുകുക. 
  • അതുകൊണ്ട് ഭക്ഷണശേഷം പരമാവധി യോഗ ഒഴിവാക്കുക
  • പലരും പുതിയ ആസനങ്ങള്‍ പരീക്ഷിക്കാന്‍ വേണ്ടി ശ്രമിക്കാറുണ്ട്.
  • എന്നാല്‍ ഇത് പലപ്പോഴും ആരോഗ്യത്തിനും നമ്മുടെ ശരീരത്തിനും പറ്റിയതാണോ എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
  • തുടക്കക്കാരാണെങ്കിലും പലപ്പോഴും ബുദ്ധിമുട്ടുള്ള ആസനങ്ങള്‍ ചെയ്യുന്നത് ശ്രദ്ധിക്കണം. 

ക‍ുട്ടികൾക്ക‍ുളള യോഗ പരിശീലനത്തിനായി താഴെ നൽകിയ വീഡിയോ play button ല‍ൂടെ പ്രവേശിച്ച് വീഡിയോ കണ്ട് മ‍ുതിർന്നവര‍ുടെ മേൽനോട്ടത്തിൽ ചെയ്യാൻ കഴിയ‍ുന്നവ മാത്രം ചെയ്‍ത‍ു നോക്ക‍ുക.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

gupschumathra1@gmail.com