19.7.20

ജൂലൈ 21 ചാന്ദ്രദിനം


ജൂലൈ 21 ചാന്ദ്രദിനം

Aldrin_Apollo_11മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു. "ഇത് ഒരു മനുഷ്യന്റെ ചെറിയ കാല് വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്.
NASA AS-11-40-58751969 ജൂലൈ 21നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയത്. നാസയുടെ അപ്പോളോ 11 ദൗത്യത്തിൽ. അതിനുശേഷം അപ്പോളോ 17 വരെയുള്ള യാത്രകളിലായി  12 പേർ ചന്ദ്രനിൽ ഇറങ്ങി, അവിടെ വണ്ടിയോടിച്ചു, പല പല പരീക്ഷണങ്ങൾ ചെയ്തു. 380 കിലോഗ്രാം ചാന്ദ്രശില ഭൂമിയിലെത്തിച്ചു. 
1972ൽ ആയിരുന്നു അവസാനത്തെ അപ്പോളോ ദൗത്യം.

അപ്പോളോ 11 ദൗത്യം
Apollo 7 launch2
സാറ്റേണ്‍ 5 റോക്കറ്റ് | By NASA
അപ്പോളോ 11 ദൗത്യത്തിൽ യാത്രക്കാരായിരുന്ന നീൽ ആംസ്റ്റ്രോങ്ങ്, ബസ് ആൾഡ്രിൻ, മൈക്കൽ കൊളിൻസ് എന്നിവരായിരുന്നു. സാറ്റേർൺ 5 എന്ന റോക്കറ്റിലാണ് ഇവർ പോയത്. മൂന്നു ഘട്ടങ്ങളുള്ള റോക്കറ്റാണ് സാറ്റേൺ 5,2,970,000കിലോഗ്രാം ഭാരം, 116 മീറ്റർ ഉയരം.  സാറ്റേൺ 5ന്റെ ഏറ്റവും മുകളിലായി  കമാന്റ്/സർവീസ് മൊഡ്യൂൾ അതിനു താഴെയായി ലൂണാർ മൊഡ്യൂൾ എന്നീ സ്പേസ് ക്രാഫ്റ്റുകൾ ക്രമീകരിച്ചിരിക്കുന്നു.
Apollo CSM lunar orbit

കമാന്റ് സര്‍വ്വീസ് മൊഡ്യൂൂള്‍
കമാന്റ്/സർവീസ് മൊഡ്യൂളിന്  കമാന്റ് മൊഡ്യൂൾ, സർവീസ് മൊഡ്യൂൾ എന്നീ രണ്ട് ഭാഗങ്ങളാണുള്ളത്. ഇതിൽ കമാന്റ് മൊഡ്യൂളിലാണ് യാത്രികർ ഇരിക്കുക. സർവീസ് മൊഡ്യൂളാണ് കമാന്റ് മൊഡ്യൂള്‍ന് ആവശ്യമായ ഇന്ധനം വൈദ്യുതി എന്നിവ നൽകുന്നത്. ചാന്ദ്രയാത്രയുടെ അവസാനഘട്ടത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ സർവീസ് മൊഡ്യൂള്‍ ഉപേക്ഷിച്ച് കമാന്റ് മൊഡ്യൂള്‍  മാത്രമായിരിക്കും സമുദ്രത്തിൽ പതിക്കുക.  അപ്പോളോ 11 ന്റെ കമാന്റ്/സർവീസ് മൊഡ്യൂൾ ന്റെ പേര് കൊളംബിയ എന്നാണ്.
Apollo 11 Lunar Module Eagle in landing configuration in lunar orbit from the Command and Service Module Columbia
ലൂണാര്‍ മൊഡ്യൂള്‍
ഈഗിൾ എന്നു പേരുള്ള ലൂണാർ മൊഡ്യൂളാണ് ചന്ദ്രനിൽ ഇറങ്ങുന്ന ഭാഗം. ചന്ദ്രനിലേക്കുള്ള യാത്രയുടെ പാതി വഴിയിൽ വച്ച് കമാന്റ്/സർവീസ് മൊഡ്യൂൾ ഉം ലൂണാർ മൊഡ്യൂളും ഡോക്ക് ചെയ്യപ്പെടും. പിന്നീടുള്ള യാത്ര ഇവരൊന്നിച്ചാണ്. ലൂണാർ മൊഡ്യൂൾനെ ലൂണാർ ലാൻഡർ എന്നു പറയാം.കമാന്റ്/സർവീസ് മൊഡ്യൂൾൽ നിന്നും വേർപെട്ട് ലൂണാർ മൊഡ്യൂൾ മാത്രമാണ് ചന്ദ്രനിൽ ലാൻഡ് ചെയ്യുക. ലൂണാർ മൊഡ്യൂൾനെ തന്നെ രണ്ട് ഭാഗങ്ങളായി തിരിക്കാവുന്നതാണ്. ഡിസെന്റ് സ്റ്റേജും(Descend Stage) അസെന്റ് സ്റ്റേസ്ജും(Ascend Stage). ചന്ദ്രനിലേക്ക് ഇറങ്ങാൻ ഉപയോഗിക്കുന്നത് ഡിസന്റ് സ്റ്റേജാണ്. അസെന്റ് സ്റ്റേജ് ചന്ദ്രനിൽ നിന്നും ഒരു റോക്കറ്റ് കണക്കെ വിക്ഷേപിക്കപ്പെടുന്ന ഭാഗമാണ്. ഈ സമയത്ത് ഡിസന്റ് സ്റ്റേജ് ഒരു ലോഞ്ച് പാഡ് പോലെ പ്രവർത്തിക്കും.
യാത്രാഘട്ടങ്ങൾ
ഭൂമിയിൽ നിന്നുള്ള വിക്ഷേപണമാണ് ആദ്യ ഘട്ടം. ഇതിനായി സാറ്റേൺ 5 എന്ന  ഭീമാകാരനായ മൂന്നു ഘട്ടങ്ങളുള്ള റോക്കറ്റാണ് ഉപയോഗിക്കുക. മൂന്ന് ഘട്ടങ്ങളുള്ള (Three Staged) ഈ ഭീമൻ റോക്കറ്റ് പതിനൊന്നു മിനിറ്റുകൊണ്ട് അപ്പോളോ 11 നെ 190കിലോമീറ്റർ റേഡിയസുള്ള ഒരു പാർക്കിങ്ങ് ഓർബിറ്റലിലെത്തുന്നു. ഇതിനോടകം റോക്കറ്റിന്റെ ആദ്യ രണ്ട് ഘട്ടങ്ങളും ജ്വലിച്ച് തീര്‍ന്ന ശേഷം  മൂന്നാമത്തെ ഘട്ടം തുടങ്ങിയിരിക്കും.
റോക്കറ്റിന്റെ മൂന്നാമത്തെ സ്റ്റേജ് 6 മിനിട്ട് നേരത്തേക്ക് ജ്വലിപ്പിക്കുന്നു. ഇനിയാണ് ചന്ദ്രനിലേ ക്കുള്ള യാത്ര. ഇതിന് 2 മുതൽ 3 ദിവസം വരെയെടുക്കും. ഈ യാത്രക്കിടയിൽ വച്ച് ട്രാൻസ് പൊസിഷനിങ്ങും ഡോക്കിങ്ങും നടക്കും.
റോക്കറ്റിൽ നിന്നും  കമാന്റ്/സർവീസ് മൊഡ്യൂൾ വേർപെടുത്തുന്നു. ശേഷം കമാന്റ്/സർവീസ് മൊഡ്യൂൾനെ 180 ഡിഗ്രി തിരിച്ച് ലൂണാർ മൊഡ്യൂൾ ഉം കമാന്റ്/സർവീസ് മൊഡ്യൂളും ആയി ഘടിപ്പിക്കുന്നു(Docking).. റോക്കറ്റിന്റെ മൂന്നാം ഘട്ടത്തെ ഉപേക്ഷിച്ച് കമാന്റ്/സർവീസ് മൊഡ്യൂളും ലൂണാർ മൊഡ്യൂൾ ഉം ഒട്ടിച്ചേർന്ന് യാത്ര തുടരുന്നു.
Apollo11-05നീണ്ടയാത്രക്കൊടുവിൽ ചന്ദ്രന്റെ അടുത്തെത്തുന്നു. ചന്ദ്രനെ വളഞ്ഞു പിടിക്കൽ ആണ് ഇനി. ഇതിനായി 110 കിലോമീറ്റർ ചന്ദ്രന്റെ പിന്നിലേക്ക് യാത്ര ചെയ്ത ശേഷം സർവീസ് മൊഡ്യൂളിലെ റൊക്കറ്റ് ഫയർ ചെയ്ത് വേഗത കുറക്കുന്നു.ഇങ്ങനെ ദീർഘ വൃത്താകൃതിയിലുള്ള ഒരു ഓർബിറ്റിൽ നമ്മുടെ പേടകം സഞ്ചരിക്കുന്നു. ഇനി സർവീസ് മൊഡ്യൂള്‍ലെ എഞ്ചിൻ ജ്വലിപ്പിച്ച് വൃത്താകൃതിയിലുള്ള ഓർബിറ്റിലേക്ക് മാറുന്നു.
ഇങ്ങനെ ചന്ദ്രനു ചുറ്റും ഒരു സ്ഥിര ഓർബിറ്റ് ആയശേഷം കമാന്റ് മൊഡ്യൂളിലുള്ള മൂന്നു പേരില്‍ കമാന്റ് മൊഡ്യൂള്‍  പൈലറ്റ് ഒഴികെ ബാക്കി രണ്ട് പേരും ലൂണാർ മൊഡ്യൂളിലേക്ക് കടക്കുന്നു. ലാന്റിങ്ങിന് ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം, കമാന്റ്/സർവീസ് മൊഡ്യൂൾ ൽ നിന്നുലൂണാർ മൊഡ്യൂൾനെ വേർപെടുത്തുന്നു.
ലൂണാർ മൊഡ്യൂളിലെ ഡിസെന്റ് സ്റ്റേജ് ജ്വലിപ്പിച്ച് കൊണ്ട് ലൂണാർ മൊഡ്യൂൾ ചന്ദ്രോപരിതലത്തിലേക്ക് അടുക്കുന്നു. പിന്നീട് ഡിസന്റിങ്ങ് മൊഡ്യൂളിൽ നിന്ന് റിട്രോ റോക്കറ്റുകൾ ഫയർ ചെയ്തുകൊണ്ട് ലൂണാർ മൊഡ്യൂൾന്റെ വേഗം മണിക്കൂറിൽ 3 കിലോമീറ്ററിലേക്ക് കുറക്കുന്നു. റിട്രോറോക്കറ്റുകൾ ലൂണാർ മൊഡ്യൂൾൽ നിന്നും ചന്ദ്രോപരിതലത്തിലേക്കാണ് വിക്ഷേപിക്കുക. അതിൽ നിന്നും പിറകിലേക്ക് കിട്ടുന്ന തള്ളൽ ആണ് ലൂണാർ മൊഡ്യൂൾന്റെ വേഗത കുറക്കുന്നത്
ലാന്റ് ചെയ്ത ശേഷം ലൂണാർ മൊഡ്യൂൾ  ൽ നിന്ന് യാത്രികർ ചന്ദ്രനിൽ ഇറങ്ങുന്നു. പിന്നീട് ചന്ദ്രോപരിതലത്തിലെ പരീക്ഷണങ്ങൾ, കൊടി നാട്ടൽ , ചിത്രങ്ങളെടുക്കൽ, ചാന്ദ്ര ശില ശേഖരിക്കൽ എന്നിങ്ങനെയുള്ള പരിപാടികൾ.

മടക്കയാത്ര

ആദ്യമായി ലൂണാർ മൊഡ്യൂളിന്റെ അസെന്റ് ഘട്ടം ഉപയോഗിച്ച് കമാന്റ്/സർവീസ് മൊഡ്യൂളിൽ എത്തുക എന്നതാണ്. അസെന്റ് സ്റ്റേജ് ഒരു റോക്കറ്റിനു സമാനമാണ്. ഈ അസെന്റ് സ്റ്റേജിന്റെ വിക്ഷേപണത്തറയായി ഡിസന്റ് സ്റ്റേജ് നിലനിൽക്കുന്നു  അസെന്റ് സ്റ്റേജ് ജ്വലിപ്പിച്ച്, ഒരു റോക്കറ്റ് കണക്കെ സ്വയം വിക്ഷേപിക്കപ്പെടുന്നു.
ഇങ്ങനെ വിക്ഷേപിക്കപ്പെട്ട അസെന്റ് സ്റ്റേജ് കമാന്റ്/സർവീസ് മൊഡ്യൂളുമായി ഡോക്ക് ചെയ്യപ്പെടുന്നു.

അസെന്റ്സ്റ്റേജിനുള്ളിലുള്ള യാത്രികര്‍ കമാന്റ്/സർവീസ് മൊഡ്യൂൾ ലേക്ക് മാറിയ ശേഷം അസെന്റ് സ്റ്റേജിനെ ഉപേക്ഷിക്കുന്നു. ശേഷം കമാന്റ്/സർവീസ് മൊഡ്യൂൾ  ജ്വലിപ്പിച്ചു കൊണ്ട് ചന്ദ്രന്റെ പരിധിയില്‍നിന്നും പുറത്ത് കടന്ന്  കമാന്റ്/സർവീസ് മൊഡ്യൂൾ ഭൂമിയെ ലക്ഷ്യമാക്കി സഞ്ചരിക്കുന്നു. ഇതാണ് ട്രാൻസ് എർത്ത് ഇൻജക്ഷൻ ഘട്ടം.

ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുന്നതിനു തൊട്ടുമുൻപായി കമാന്റ് മൊഡ്യൂള്‍ഉം സർവീസ് മൊഡ്യൂളും വേർപെടുന്നു. സർവീസ് മൊഡ്യൂളിനെ ഉപേക്ഷിച്ച് കമാന്റ്/സർവീസ് മൊഡ്യൂൾ 180 ഡിഗ്രി തിരിഞ്ഞ് (കൂർത്തഭാഗം പിന്നിലാക്കി) അന്തരീക്ഷ ത്തിലേക്ക് കടക്കുന്നു. ഘർഷണം മൂലം കമാന്റ് മൊഡ്യൂളിന് ചുറ്റും ഉന്നത താപനില ഉണ്ടാകുന്നു. ഈ സമയത്ത് കമാന്റ് മൊഡ്യൂള്‍ ഉമായി ആശയ വിനിമയം സാധ്യമല്ല. ശേഷം പാരച്യൂട്ടുകളുപയോഗിച്ച് വേഗത കുറച്ച് കമാന്റ് മൊഡ്യൂള്‍ സമുദ്രത്തിൽ പതിക്കുന്നു. ഇവിടെ നിന്നും ചാന്ദ്രയാത്രികരെ ഹെലികോപ്റ്റർ മാർഗം കരയിലെത്തിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

gupschumathra1@gmail.com