1.7.20

പ്രകൃതിയുമായി ബന്ധപ്പെട്ട കവിതാശകലങ്ങൾ


Commons:Picture of the Year/2011/Galleries/Panoramic nature views ...











പ്രക‍ൃതിയ‍ുമായി ബന്ധപ്പെട്ട കവിതകൾ



സുഗതക‍ുമാരി എഴ‍ുതിയ ചില വരികൾ

കവിതകാളീയമർദ്ദനം

വിരിയ‍ുന്ന‍ു താമരപ്പ‍ൂവ‍ുകൾ നറ‍ുമണം

ചൊരിയ‍ുന്ന‍ു ബകമൊന്ന് കാവൽ നിൽപ്പ‍ൂ

കവിത

ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചുമക്കൾക്കു വേണ്ടി
ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി
ഇത് പ്രാണവായുവിനായി നടുന്നു
ഇതു മഴയ്ക്കായി തൊഴുതു നടുന്നു
അഴകിനായ് തണലിനായ് തേൻ പഴങ്ങൾക്കായ്
ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു

സുഗതകുമാരി


കവിതമാതൃവന്ദനം
...........................................................................
വളളത്തോൾ

പച്ചയാം വിരിപ്പിട്ട സഹ്യനിൽ തല വെച്ചും

സ്വച്ഛാബ്ധിമണൽത്തിട്ടാം പാദോപധാനം പൂണ്ടും

പള്ളികൊണ്ടീടുന്ന നിൻ പാർശ്വയുഗ്മത്തെക്കാത്തു-

കൊള്ളുന്നു,കുമാരിയും ഗോകർണ്ണേശനുമമ്മേ




കവിത.എന്‍.വി

പാവമാമീ വൃക്ഷത്തിന്‍ വേരുകള്‍ പരതിച്ചെന്നാ-

വിശുദ്ധമാം ശോണ തീര്‍ഥത്തെ സ്പര്‍ശിക്കുമ്പോള്‍

ചില്ലകള്‍ തോറും ഉഷസ്സന്ധ്യ പോല്‍ വിടരുന്നു

നല്ല പൂവുകള്‍ഞാനാ പൂക്കളെ സ്നേഹിക്കുന്നു..”

കവിത.എന്‍.വി

നിന്റെ നോട്ടങ്ങളാം കണ്ണാംതളികളെ

നിന്‍ കണ്ണിന്‍ ദണ്ണച്ചുവപ്പിന്റെ പൂക്കളെ

നീയേതു കോവിലിലോ പൊയ് തൊഴുതു

വന്നേകിയ മഞ്ഞള്‍ പ്രസാദമാം തെച്ചിയെ

നീ ചിരിക്കെ പൂത്ത തുമ്പയെരാവില്‍ നിന്‍

കവിത.എന്‍.വി

ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന
........................................................................
ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന

തിരുമുറ്റത്തെത്തുവാന്‍ മോഹം

തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലി

മരമൊന്നുലുത്തുവാന്‍ മോഹം.


അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത്‌ അതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം


തൊടിയിലെ കിണര്‍വെള്ളം കോരിക്കുടിച്ചെന്തു
മധുരമെന്നോതുവാന്‍ മോഹം
എന്തു മധുരമെന്നോതുവാന്‍ മോഹം


ഒരുവട്ടം കൂടിയാപ്പുഴയുടെ തീരത്തു
വെറുതെയിരിക്കുവാന്‍ മോഹം
വെറുതെയിരുന്നോരാക്കുയിലിന്റെ
പാട്ടുകേട്ടെതിര്‍പാട്ടു പാടുവാന്‍ മോഹം


അതുകേള്‍ക്കെയുച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോടു
അരുതേയെന്നോതുവാന്‍ മോഹം


വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..
വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..
വെറുതേ മോഹിക്കുവാന്‍ ........... മോഹം..



ഒരു തൈ നടുമ്പോള്‍.എന്‍.വികുറുപ്പ്‌
ഒരു തൈ നടുമ്പോള്‍
ഒരു തണല്‍ നടുന്നൂ
നടുനിവര്‍ക്കാനൊരു
കുളുര്‍നിഴല്‍ നടുന്നൂ
പകലുറക്കത്തിനൊരു
മലര്‍വിരി നടുന്നൂ
ഒരു തൈ നടുമ്പോള്‍
ഒരു തണല്‍ നടുന്നൂ
മണ്ണിലും വിണ്ണിന്‍െറ
മാറിലെച്ചാന്തു തൊ-
ട്ടഞ്‌ജനമിടുന്നൂ
ഒരു വസന്തത്തിന്നു
വളര്‍പന്തല്‍ കെട്ടുവാ-
നൊരുകാല്‍ നടുന്നൂ
ഒരു തൈ നടുമ്പോള്‍
പല തൈ നടുന്നൂ
പല തൈ നടുന്നൂ,
പല തണല്‍ നടുന്നൂ.

-ക‍ുഞ്ഞുണ്ണിക്കവിതകൾ

ആനക്കുള്ളതും ജീവിതം
ആടിന്നുള്ളതും ജീവിതം
ആഴിക്കുള്ളതും ജീവിതം
ഊഴിക്കുള്ളതും ജീവിതം
ഈ എനിക്കുള്ളതും ജീവിതം..!

.................................................................................................

മഞ്ഞു വേണം മഴയും വേണം
വെയിലും വേണം ലാവും വേണം
ഇരുട്ടും വേണം പുലരീം വേണം
പൂവും വേണം പുഴുവും വേണം
വേണം വേണം ഞാനും പാരിന്..!

........................................................................................................................

ചങ്ങമ്പ‍‍ുഴ


മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകകാന്തിയില്‍ മുങ്ങിമുങ്ങി
കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി

പുളകംപോല്‍ കുന്നിന്‍ പുറത്തുവീണ
പുതുമൂടല്‍ മഞ്ഞല പുല്കി നീക്കി
പുലരൊളി മാമല ശ്രേണികള്‍ തന്‍
പുറകിലായ് വന്നു നിന്നെത്തി നോക്കി

ഇടയന്റെ പാട്ടിലലിഞ്ഞൊഴുകും
തടിനിയും താമരപ്പൊയ്കകളും
അരികെഴും നെല്‍പ്പാടവീഥികളും
പലപല താഴ്വരത്തോപ്പുകളും

തളിരും മലരും തരുപ്പടര്‍പ്പും
തണലും തണുവണിപ്പുല്‍പ്പരപ്പും
കളകളം പെയ്തുപെയ്തങ്ങുമെങ്ങും
ഇളകിപ്പറക്കുന്ന പക്ഷികളും

എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം
അഴകുമാരോഗ്യവും സ്വസ്ഥതയും
അവിടത്തില്‍ മൊട്ടിട്ടു നിന്നീടു

..........................................................................................................................

കാടെവിടെ മക്കളേ
കാടെവിടെ മക്കളേ?
മേടെവിടെ മക്കളേ?
കാട്ടുപുല്‌ത്തകിടിയുടെ
വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ
കുളിരെവിടെ മക്കളേ?
കാറ്റുകള്‍പുലര്‍ന്ന പൂ-
ങ്കാവെവിടെ മക്കളേ?
പച്ചപ്പനന്തത്ത
പാടിക്കളിക്കുന്ന
പ്ലാവുകള്‍മാവുകളു-
മെവിടെന്റെ മക്കളേ?
കുട്ടിക്കരിംകുയില്‍
കൂവിത്തിമര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ച-
യെവിടെന്റെ മക്കളേ?
പായല്‍ച്ചുരുള്‍ ചുറ്റി
ദാഹനീര്‍ തേടാത്ത
കായലും തോടുകളു-
മെവിടെന്റെ മക്കളേ?-


നിങ്ങളുടെ നാട്ടിലിപ്പോള്‍

``നിങ്ങളുടെ നാട്ടിലിപ്പോള്‍
എന്തുപണിയാണെടോ?...''
``ഞങ്ങളുടെ നാട്ടിലിപ്പോള്‍
കാള പൂട്ടലാണെടോ!...''
``കാളപൂട്ടലെങ്ങനെപിന്നെങ്ങനെപിന്നെങ്ങനെ?''
(അവര്‍ കാളപൂട്ടുന്നതായി അഭിനയിക്കുന്നു)
``കാളപൂട്ടലിങ്ങനെപിന്നിങ്ങനെപിന്നിങ്ങനെ!''
``നിങ്ങളുടെ നാട്ടിലിപ്പോള്‍
എന്തുപണിയാണെടോ?''
``ഞങ്ങളുടെ നാട്ടിലിപ്പോള്‍
കട്ടതല്ലലാണെടോ!...''
``കട്ടതല്ലലെങ്ങനെപിന്നെങ്ങനെപിന്നെങ്ങനെ?''
(അവര്‍ കട്ടതല്ലുന്നതായി അഭിനയിക്കുന്നു)
``കട്ടതല്ലലിങ്ങനെപിന്നിങ്ങനെപിന്നിങ്ങനെ!''
``നിങ്ങളുടെ നാട്ടിലിപ്പോള്‍
എന്തുപണിയാണെടോ?''
``ഞങ്ങളുടെ നാട്ടിലിപ്പോള്‍
ഞാറു നടീലാണെടോ!''
``ഞാറുനടീലെങ്ങനെപിന്നെങ്ങനെപിന്നെങ്ങനെ?
(അവര്‍ ഞാറുനടുന്നതായി അഭിനയിക്കുന്നു)
``ഞാറുനടീലിങ്ങനെപിന്നിങ്ങനെപിന്നിങ്ങനെ!
പുഞ്ചപ്പാടത്തെ.....
പുഞ്ചപ്പാടത്തെ പൂങ്കുയിലേ
പുന്നാരപ്പാട്ടൊന്നു പാടാമോ


മരങ്ങള്‍ താഴുന്നു ഫലാഗമത്തിനാല്‍
പരം നമിക്കുന്നു ഘനം നവാംബുവാല്‍
സമൃദ്ധിയില്‍ സജ്ജനമൂറ്റമാര്‍ന്നിടാ
പരോപകാരിക്കിതുതാന്‍ സ്വഭാവമാം.

(ഭാഷാ ശാകുന്തളം ആറ്റൂര്‍ കൃഷ്ണപിഷാരടി)


ഇറുപ്പവനും മലർ ഗന്ധമേകും
വെട്ടുന്നവനും തരു ചൂടകറ്റും
ഹനിപ്പവനും കിളി പാട്ടുപാടും
പരോപകാര പ്രവണം പ്രപഞ്ചം തരംഗിണി
(ഉള്ളൂർ എസ്പരമേശ്വരയ്യർ)
ഷാജി ആന്റണി
മേഖലാ കോർഡിനേറ്റർ
മലയാളം മിഷൻ
സൂറത്ത് (ഗുജറാത്ത്മേഖല

പ്രകൃതി

അവർ വളരട്ടെ
പ്രകൃതിയുടെ മടിയിൽ
മഴയുടെ താരാട്ടു കേട്ട്
ചളിയുടെ സുഗന്ധം നുകർന്ന്

മഴവെള്ളത്തിൽ കളിക്കട്ടെ
കാറ്റിന്റെ സംഗീതം കേൾക്കട്ടെ
ഭൂമിയിൽ അവരുടെ കാലുറക്കട്ടെ

കൃത്രിമ പരിഷ്കാരത്തിൽ നിന്നും
അവർ അൽപം മാറിനടക്കട്ടെ
അവരുടെ അമ്മയോടൊപ്പം  
ഈ ഭൂമിയേയുമറിയട്ടെ..

വളരട്ടെ അവരീ
പ്രകൃതിയുടെ മക്കളായി
പ്രകൃതിയിൽ നിന്ന്
തന്നെ പഠിക്കട്ടെ
അവരീ പ്രകൃതിയെ
സ്നേഹിക്കുവാൻ..

അവരുടെ വളർച്ചക്കൊപ്പം
പ്രകൃതി മരിക്കാതിരിക്കാൻ.
അവരുടെ കൂടിയാണീ
പ്രകൃതിയെന്ന് തിരിച്ചറിയാൻ…..

അവർ വളരട്ടെ
പ്രകൃതിയുടെ മടിയിൽ
മഴയുടെ താരാട്ടു കേട്ട്
ചളിയുടെ സുഗന്ധം നുകർന്ന് ……

—————–


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

gupschumathra1@gmail.com