20.7.20
19.7.20
ജൂലൈ 21 ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്രദിനം

11.7.20
ജനസംഖ്യാദിനം
ജൂലൈ 11 ലോകമെങ്ങും ജനസംഖ്യാദിനം ആചരിക്കുകയാണ്
എന്തിനാണ് ജനസംഖ്യക്കൊരു ദിനമെന്ന് ആലോചിച്ചിട്ടുണ്ടോ... ലോക ജനസംഖ്യ 500 കോടിയിലത്തെിയ ദിവസം, അന്നുതൊട്ടാണ് ജനസംഖ്യക്കൊരു ദിനം വേണമെന്ന ആലോചന വന്നത്. 1987 ജൂലൈ 11നായിരുന്നു ഇത്. അതിനുശേഷമാണ് യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമിന്‍െറ (യു.എന്‍.ഡി.പി) ഗവേണിങ് കൗണ്‍സില്‍ ഈ ദിവസം ലോക ജനസംഖ്യാദിനമായി ആചരിക്കാന്‍ തുടങ്ങിയത്.
പി. കേശവദേവ്
ഒരു കാലത്ത് കേരളത്തിലെ സാഹിത്യ,സാംസ്കാരിക മണ്ഡലങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു പി. കേശവദേവ് എന്ന വടക്കൻ പറവൂർകാരൻ കേശവ പിള്ള (ജനനം 1904 - മരണം 1983 ).

ലോക ജന്തുജന്യ രോഗദിനം
ലോക ജന്തുജന്യ രോഗദിനം
ജൂലൈ 6 ആണ് ലോക ജന്തുജന്യ രോഗദിനമായി ലോകമെങ്ങും ആചരിക്കപ്പെടുന്നത്. 1885 ജൂലൈ 6ന് ലൂയി പാസ്ചർപേവിഷത്തിനെതിരായ വാക്സിൻ ജോസഫ് മീസ്റ്റർ എന്ന ചെറുബാലനിൽ കുത്തിവെച്ച് പേവിഷബാധയിൽ നിന്ന് രക്ഷപ്പെടുത്തിയപ്പോൾ അത് വൈദ്യശാസ്ത്രത്തിലെ നാഴികക്കല്ലായ് മാറി. തുടർന്ന് ആ ദിനം ലോകമെങ്ങും ലോക ജന്തുജന്യ രോഗദിനമായ് ആചരിക്കപ്പെടുന്നു.കോഴിപ്പനിയെപ്പറ്റി ഗവേഷണം നടത്തിയ പാസ്ചർ ഒരു സുപ്രധാന കണ്ടുപിടിത്തം നടത്തി. ഗവേഷണത്തിനിടെ കോഴിപ്പനിക്കു കാരണമായ രോഗാണു നശിച്ചുപോയി. നശിച്ചുപോയ ബാക്ടീരിയ കൾച്ചർ കോഴികളിൽ കുത്തിവച്ചപ്പോൾ അവയ്ക്ക് രോഗം വന്നില്ലെന്നു കണ്ടു. പിന്നീട് ജീവനുള്ള ബാക്ടീരിയകളെ ഇതേ കോഴികളുടെ മേൽ കുത്തി വച്ചപ്പോൾ അവ ചെറിയ രോഗലക്ഷണങ്ങൾ കാണിച്ചെങ്കിലും അവയ്ക്ക് അസുഖം ബാധിച്ചില്ല. അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്ന ചാൾസ് ചേംബര്ലാൻഡ് ആയിരുന്നു ഈ കോഴികളെ പരിപാലിക്കേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹം ജോലിയിൽ പിഴവു വരുത്തിയതു മൂലം കോഴികൾക്ക് രോഗം പിടിപെടുകയായിരുന്നു. സാധാരണഗതിയിൽ മരണം സുനിശ്ചിതമായ ഈ രോഗം ബാധിച്ചിട്ടും കോഴികൾ മരണമടയാത്തത് അവയിൽ നശിച്ചുപോയ ബാക്ടീരിയൽ കൾച്ചർ കുത്തിവച്ചതുകൊണ്ടാണെന്ന് അദ്ദേഹം മനസ്സിലാക്കി. മറ്റൊരുവേളയിൽ കന്നുകാലികൾ ആന്ത്രാക്സിൽ നിന്ന് രക്ഷപ്പെട്ടതും ഇതേ കാരണം കൊണ്ടാണെന്ന് അദ്ദേഹം അനുമാനിച്ചു. റാബീസിനെതിരെ ഉള്ള കുത്തിവെപ്പ് ആദ്യമായി പരീക്ഷിച്ചത് പാസ്ചർ ആണ്. പതിനൊന്നു നായ്ക്കളുടെ മേൽ പരീക്ഷിച്ച ശേഷമാണ് ഇതു ആദ്യമായി മനുഷ്യരിൽ പരീക്ഷിച്ചത്. ഒൻപതു വയസ്സുള്ള, നായുടെ കടിയേറ്റ ജോസഫ് മീസ്റ്റർ എന്ന കുട്ടിയിലാണ് പരീക്ഷണം നടത്തിയിരുന്നത്. ഈ ചികിത്സ ഫലപ്രദമായതിനെത്തുടർന്ന് മറ്റ് പല മാരകരോഗങ്ങൾക്കും വാക്സിൻകണ്ടെത്താനുള്ള ശ്രമം ശാസ്ത്രജഞന്മാർ തുടങ്ങിവച്ചു
വൈക്കം മുഹമ്മദ് ബഷീര്‍
വൈക്കം മുഹമ്മദ് ബഷീര്‍
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യ സമരസേനാനിയും ആയിരുന്ന ‘ബേപ്പൂര്‍ സുല്‍ത്താന്‍’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീര്‍ 1908 ജനുവരി 21ന് (തിരുവിതാംകൂറിലെ (ഇപ്പോഴത്തെ) കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ഉള്‍പ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് കായി അബ്ദുറഹ്മാന്, മാതാവ് കുഞ്ഞാത്തുമ്മ. മരണം 1994 ജൂലൈ 5ന് 86-ാം വയസില്‍. ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളായിരുന്നു
1.7.20
പ്രകൃതിയുമായി ബന്ധപ്പെട്ട കവിതാശകലങ്ങൾ
പ്രകൃതിയുമായി ബന്ധപ്പെട്ട കവിതകൾ
സുഗതകുമാരി എഴുതിയ ചില വരികൾ
കവിത- കാളീയമർദ്ദനം
വിരിയുന്നു താമരപ്പൂവുകൾ നറുമണം
ചൊരിയുന്നു ബകമൊന്ന് കാവൽ നിൽപ്പൂ
കവിത
ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചുമക്കൾക്കു വേണ്ടി
ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി
ഇത് പ്രാണവായുവിനായി നടുന്നു
ഇതു മഴയ്ക്കായി തൊഴുതു നടുന്നു
അഴകിനായ് തണലിനായ് തേൻ പഴങ്ങൾക്കായ്
ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു
സുഗതകുമാരി
കവിത- മാതൃവന്ദനം
...........................................................................
വളളത്തോൾ
പച്ചയാം വിരിപ്പിട്ട സഹ്യനിൽ തല വെച്ചും
സ്വച്ഛാബ്ധിമണൽത്തിട്ടാം പാദോപധാനം പൂണ്ടും
പള്ളികൊണ്ടീടുന്ന നിൻ പാർശ്വയുഗ്മത്തെക്കാത്തു-
കൊള്ളുന്നു,കുമാരിയും ഗോകർണ്ണേശനുമമ്മേ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)