1.11.17
ശ്രദ്ധ ജില്ലാതല ഉദ്ഘാടനം
ശ്രദ്ധ മികവിലേക്ക് ഒരുചുവട് ജില്ലാതല ഉദ്ഘാടനം
ശ്രദ്ധ മികവിലേക്ക് ഒരു ചുവട് ജില്ലാതല ഉദ്ഘാടനം,
ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ സാം ഈപ്പൻ
പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ശ്രദ്ധ മികവിലേക്ക് ഒരു ചുവട്
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 2017 ഒക്ടോബർ 24 ചൊവ്വാഴ്ച സ്കൂളിൽ വച്ച്
നടന്നു. ഇതിന് മുന്നോടിയായി 20/10/ 2017 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക്
എസ്എം സി ജനറൽ ബോഡി വിളിച്ച് സ്വാഗത സംഘം രൂപീകരിച്ചു. രാവിലെ 9 : 40 ന്
ചേർന്ന പ്രത്യേക അസംബ്ലി വ്യത്യസ്തമായിരുന്നു . തിങ്കളും താരങ്ങളും എന്ന
കവിത പ്രാർഥനാ ഗാനമായി ചൊല്ലി.
അധ്യാപകൻ അജയകുമാർ എം കെ യുടെ നേതൃത്വത്തിൽ ശ്രദ്ധ പഠന പ്രവർത്തനങ്ങൾ
നടന്നു. നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തങ്ങൾക്ക് കിട്ടിയ പേപ്പറും
കളറുകളും ഉപയോഗിച്ച് കുട്ടികൾ ചിത്രങ്ങൾ വരച്ചു. ചിത്രങ്ങൾ പരസ്പരം
കൈമാറി. രക്ഷിതാക്കളും ചിത്രം വരയ്ക്കുന്നതിൽ പങ്കാളികളായി. അതിഥികൾ
തങ്ങൾക്ക് ചിത്രങ്ങൾ വിലയിരുത്തി സംസാരിച്ചു. ചിത്രങ്ങൾ ബാനറിൽ
പ്രദർശിപ്പിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ തിരുവല്ല നഗരസഭ വിദ്യാഭ്യാസ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബിജു ലങ്കാഗിരി അധ്യക്ഷത
വഹിച്ചു.ഡയറ്റ് പ്രിൻസിപ്പൽ ശ്രീ എം രാജേഷ് സ്വാഗതം പറഞ്ഞു. ജില്ലാ
പഞ്ചായത്ത് മെമ്പർ ശ്രീ സാം ഈപ്പൻ ഉദ്ഘാടനം ചെയ്തു. ശ്രീ ആ ർ വിജയമോഹൻ (
ജില്ലാ പ്രോജക്ട് ഓഫീസർ, എസ് എസ് എ ) , ശ്രീമതി പ്രസീന പി ആ ർ (എ ഇ ഒ),
ശ്രീമതി ശ്രീലത (ബി പി ഒ ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഹെഡ് മിസ്ട്രസ് ശ്രീമതി മേരി സൈബു നന്ദി പറഞ്ഞു.
22.10.17
പ്രതിഭാ സംഗമം
പ്രതിഭാ സംഗമം
![]() |
ഉദ്ഘാടനം : ശ്രീ ജോസഫ് എം പുതുശ്ശേരി (മുൻ എം എൽ എ)
|
ഗ്രാമ കേളി കലാ-സാംസ്കാരിക പരിസ്ഥിതി സംഘടന(പത്തനംതിട്ട ജില്ല)യുടെയും
ചുമത്ര ഗവൺമെന്റ് യുപി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ 2017 ഒക്ടോബർ 21
ന് ശനിയാഴ്ച ഉച്ചക്ക് 2 മണി മുതൽ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ
പങ്കെടുപ്പിച്ചുകൊണ്ട് ചിത്രരചനാ മത്സരം -- "പ്രതിഭാ സംഗമം"
--സംഘടിപ്പിച്ചു. പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിലായാണ്
മത്സരം ക്രമീകരിച്ചത്. വൈകുന്നേരം 3 : 30ന് നടന്ന സമ്മേളനം മുൻ എം എൽ എ
ശ്രീ ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. ജോയ് ആലുക്കാസ്
ഗ്രൂപ്പിന്റെ തിരുവല്ല ശാഖാ മാനേജർ വിജയികൾക്ക് ക്യാഷ് അവാർഡും മെമന്റോയും
സർട്ടിഫിക്കറ്റും സമ്മാനിച്ചു. പിറ്റിഎ പ്രസിഡന്റ് ശ്രീമതി സുലോചന
അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാഗതം പറഞ്ഞു. ശ്രീ തോമസ് ചാക്കോ, ശ്രീ റോയ്,
ശ്രീ ബിനു കൊച്ചു ചെറുക്കൻ എന്നിവർ നേതൃത്വം നൽകി.
ദേശീയ അധ്യാപകദിനം
ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡൻറായ ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ
ജന്മദിനമായ സെപ്റ്റംബർ 5 ദേശീയ അധ്യാപകദിനം വിവിധ പരിപാടികളോടെ സ്കൂളിൽ
ആഘോഷിച്ചു.
എൽ പി വിഭാഗം *ചിത്രരചന മത്സരം വിഷയം : "എന്റെ സ്വപ്നത്തിലെ ശുചിത്വ ഇന്ത്യ " വിജയി : രാജലക്ഷ്മി യു പി വിഭാഗം *ഉപന്യാസ മത്സരം വിഷയം :"എന്റെ ഭാരതത്തെ ശുചിത്വമാക്കാൻ ഞാൻ എന്തെല്ലാം ചെയ്യും" വിജയി : ദേവൂട്ടി ബാലചന്ദ്രൻ *ബോധവൽക്കരണ ക്ലാസ് : "കുട്ടികൾക്കെതിരായുളള അതിക്രമങ്ങൾ" *posco പരാതിപ്പെട്ടി സ്കൂളിൽ സ്ഥാപിച്ചു.
ഓണാഘോഷം
--- "ഓണപ്പൊലിക" ---
ഈ വർഷത്തെ ഓണാഘോഷം--- "ഓണപ്പൊലിക" --- വിപുലമായ രീതിയിൽ
ആഘോഷിച്ചു. ഓണാഘോഷ പരിപാടികൾ ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സൈബു ഉദ്ഘാടനം
ചെയ്തു. അത്തപ്പൂക്കള മത്സരവും തിരുവാതിരക്കളിയും മിഠായി പെറുക്കൽ,
കസേരകളി, നാരങ്ങ സ്പൂൺ ഓട്ടം, തീപ്പെട്ടിക്കൊള്ളിയും മെഴുകുതിരിയും,
സുന്ദരിക്ക് പൊട്ടുകുത്തൽ, പുലികളി തുടങ്ങിയ കളികളും ഓണാഘോഷത്തിന് മാറ്റ്
കൂട്ടി .. കുട്ടികളുടെ തിരുവാതിരകളിയും ഓണപ്പാട്ടുകളും ഓണാഘോഷ
പരിപാടികൾക്ക് തിളക്കമേകി. അമ്മമാരുടെ തിരുവാതിരക്കളി ഓണപ്പൊലികയെ
തികച്ചും വ്യത്യസ്ഥമാക്കി. ഉച്ചക്ക് വിഭവ സമൃദ്ധമായ ഓണ സദ്യയും പായസവും
ഉണ്ടായിരുന്നു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവവിദ്യാർഥികളുടെയും
സാന്നിധ്യം ചടങ്ങിന് ധന്യതയേകി.


.

സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി നടന്ന പരിപാടികൾ
===========================================
*പതാക നിർമ്മാണം
*ബാഡ്ജ് നിർമ്മാണം
*എഴുപതിന്റെ നിറവിൽ ഇന്ത്യ - 'സ്വാതന്ത്രദിന പതിപ്പ് നിർമാണം' .
*സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം
വിജയികൾ
എൽ പി വിഭാഗം
അക്ഷയ shibu
സനീഷ് സത്യനാഥൻ
യു പി വിഭാഗം
===========================================
*പതാക നിർമ്മാണം
*ബാഡ്ജ് നിർമ്മാണം
*എഴുപതിന്റെ നിറവിൽ ഇന്ത്യ - 'സ്വാതന്ത്രദിന പതിപ്പ് നിർമാണം' .
*സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം
വിജയികൾ
എൽ പി വിഭാഗം
അക്ഷയ shibu
സനീഷ് സത്യനാഥൻ
യു പി വിഭാഗം
വിസ്മയ വിനോദ്
മറിയാമ്മ ജോസഫ്
സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 9 : 30 ന് എസ് എം സി ചെയർമാൻ ശ്രീ സുനിൽ ചെല്ലപ്പ൯ പതാക ഉയർത്തി. വികസന സമിതി അംഗം ശ്രീ റെനി ജോർജ്ജ് , ഹെഡ്മിസ്ട്രസ് ശ്രീമതി മേരിസൈബു എന്നിവർ സ്വതന്ത്ര്യ ദിന ആശംസകൾ നേർന്നു. വിദ്യാർത്ഥികൾക് മധുര പലഹാരം വിതരണം ചെയ്തു. സ്റ്റാഫ് സെക്രടറി നന്ദി പറഞ്ഞു.
![]() |
സ്വാതന്ത്ര്യ ദിനാഘോഷം |
![]() |
പതാക ഉയര്ത്തുന്നു |
ഹിരോഷിമ-നാഗസാക്കി ദിനാചരണം
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണം നടത്തി . ദിനാചരണ പ്രഭാഷണം ശ്രീമതി ആഷിന അഷ്റഫ് നടത്തി . ക്വിസ് മത്സരവും നടത്തി.
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം
വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനമായ ജൂലൈ 5 ബഷീർ അനുസ്മരണം നടന്നു .രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ബേപ്പൂർ സുൽത്താനെക്കുറിച്ച് വ്യക്തി വിവരങ്ങൾ ആറാം ക്ലാസിലെ ദേവൂട്ടി ബാലചന്ദ്രൻ അവതരിപ്പിച്ചു. തുടർന്ന് ഉച്ചയ്ക്ക് 1 .10 ന് വിദ്യാരംഗം ക്ലബ്ബിൽ ശ്രീ അജയകുമാർ എം കെയുടെ നേതൃത്വത്തിൽ ബഷീർ കൃതികളുടെ പരിചയപ്പെടുത്തലും പ്രഭാഷണവും നടന്നു. ബഷീർകൃതികൾ വായനക്കായി കുട്ടികൾക്ക് നൽകി.
ബഷീർ അനുസ്മരണ ക്വിസ്സ് വിജയികൾ
ബഷീർ അനുസ്മരണ ക്വിസ്സ് വിജയികൾ
എൽ പി വിഭാഗം : അക്ഷയ ഷിബു , രാജീരാജൻ
യു പി വിഭാഗം : മാധുരി സുനിൽ
20.10.17
വായനാ വാരാചരണം
'''വായനാ ദിനാചരണം'''
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ശ്രീ. പി .എൻ .പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് വായനാദിനം ആചരിച്ചു . അന്നേദിവസം രാവിലെ 9:40 ന് പ്രത്യേക അസംബ്ലി നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സൈബു ഉദ്ഘാടനം ചെയ്തു . കുട്ടികൾ വായനാദിന പ്രതിജ്ഞ എടുത്തു.
----'''വായനാ ദിന പരിപാടികൾ'''----
*വായനാ ദിന പ്രതിജ്ഞ
*പ്രഭാഷണങ്ങൾ
വിഷയം : വായനാ ദിനത്തിന്റെ പ്രാധാന്യം,
പ്രഭാഷകർ : കുമാരി മറിയാമ്മ ജോസഫ്(വിദ്യാർത്ഥിനി)
ശ്രീ അജയകുമാർ. എം. കെ.(വിദ്യാരംഗം കൺവീനർ)
*പുസ്തകം പരിചയപ്പെടുത്തൽ : മാധുരി സുനിൽ (വിദ്യാർത്ഥിനി)
( കവിത: വളപ്പൊട്ടുകൾ , ശ്രീ ഒ എൻ വി കുറുപ്പ് )
*കവിതാലാപനം : കെസ് യ രാജേഷ് (വിദ്യാർത്ഥിനി)
(കവിത : നറുമൊഴി)
*ആശംസ : ആൽവിൻ(സ്കൂൾ ലീഡർ)
..തിയ്യതി.. | ......മത്സരങ്ങൾ...... | ...വിജയികൾ.. |
19/06/ 17 | ക്വിസ് | ഷഹാന ഷഹനാസ് കെവിൻ രാജേഷ് |
20/06/ 17 | ചിത്രരചന ( വിഷയം : ഗ്രാമഭംഗി) |
ആൽവിൻ കെവിൻ രാജേഷ് |
21/06/17 | കവിതാലാപനം | |
22/06/17 | വായനാ മത്സരം (യു പി (പാത്തുമ്മയുടെ ആട്) |
ദേവൂട്ടി ബാലചന്ദ്രൻ മറിയാമ്മ ജോസഫ് |
23/06/17 | വായനമത്സരം (L.P)
( ഉണ്ണികളെ ഒരു കഥ പറയാം) |
അക്ഷയ ഷിബു രാജലക്ഷ്മി |
16.10.17
ബാലാവകാശ ദിനം
ദേശീയ ബാലാവകാശ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്കു വേണ്ടി ബോധവൽക്കരണ ക്ലാസ് 12 /08 /2017 ന് സംഘടിപ്പിച്ചു . 'കുട്ടികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ' എന്ന വിഷയത്തെക്കുറിച്ച് help desk ന്റെ നേതൃത്വത്തിൽ ആഷിന അഷ്റഫ് ക്ലാസ് എടുത്തു ..ചൈൽഡ് ലൈൻ നമ്പർ , ചൈൽഡ് ഹെൽപ് ലൈൻ നമ്പർ എന്നിവ കുട്ടികൾക്കു നൽകി.
പരിസ്ഥിതി ദിനം
ജൈവവൈവിധ്യ പാർക്ക് ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി മേരി ഷൈബു നിർവഹിച്ചു.
"'പരിസ്ഥിതി ദിന പരിപാടികൾ"'
- മഴക്കുഴി നിർമ്മാണം
- ചിത്രരചനാ മത്സരം
വിഷയം : ഹരിതഭൂമി സുന്ദര ഭൂമി
- പരിസ്ഥിതി ദിന ക്വിസ്
- പരിസ്ഥിതിദിന ബോധവൽക്കരണ ക്ലാസ്സ്
വിഷയം : പാരിസ്ഥിതിക പ്രശ്നങ്ങളും മാലിന്യ നിർമാർജ്ജനവും
- പരിസ്ഥിതി ദിന പ്രതിജ്ഞ
- വൃക്ഷത്തൈ വിതരണം
വാർഡ് കൗൺസിലർ: ശ്രീമതി കെ കെ സാറാമ്മ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)